അശരണര്‍ക്ക് കൈത്താങ്ങായി മൂച്ചിക്കല്‍ സ്കൂളില്‍ ലവ് ആന്റ് സെര്‍വ് ഇഫ്താര്‍ കിറ്റ് പദ്ധതി
BY midhuna mi.ptk8 Jun 2016 5:19 AM GMT
midhuna mi.ptk8 Jun 2016 5:19 AM GMT
എടത്തനാട്ടുകര: നിരാലംബരായ പതിനഞ്ച് കുടുംബങ്ങള്‍ക്ക് ഇഫ്താര്‍ കിറ്റ് സംവിധാനമൊരുക്കി അശരണരുടെ കണ്ണീരൊപ്പുന്നഎടത്തനാട്ടുകര മൂച്ചിക്ക ല്‍ ഗവ. എല്‍പി സ്കൂള്‍ ലവ് ആന്റ് സെര്‍വ് ഇഫ്താര്‍ കിറ്റ് ശ്രദ്ധേയമാകുന്നു. കുടുംബനാഥന് അകാലത്തില്‍ മരണമടഞ്ഞ 12 കുടുംബങ്ങള്ക്കുംം അപകടത്തെത്തുട ര്‍ന്ന് കടക്കെണിയിലായ മൂന്ന് കുടുംബങ്ങള്‍ക്കുമടക്കം പതിനഞ്ച് കുടുംബങ്ങള്‍ക്കാണ് എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍പി സ്കൂളില്‍ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി ലവ് ആന്റ് സെര്‍വ് ഇഫ്താര്‍ കിറ്റ് പദ്ധതി ആരംഭിച്ചത്. കൈത്താങ്ങ് ആവശ്യമായവര്‍ക്ക് സഹായം നേരിട്ടെത്തിക്കുന്ന ഈ പദ്ധതിക്ക് മലപ്പുറം മക്കരപറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലവ് ആന്റ് സെര്‍വ് സന്നദ്ധ സംഘടനയാണ് പതിനഞ്ച് കുടുംബങ്ങള്‍ക്കും 1500 രൂപക്കുള്ള ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു തന്നത്. സ്കൂള്‍ മന്ത്രി സഭയുടെയും പിടിഎ കമ്മറ്റിയുടെയും ശ്രമ ഫലമായി ആരംഭിച്ച പദ്ധതി പിടിഎ പ്രസിഡന്റ് പൂതാനി നസീര്‍ ബാബു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എ സതീ ദേവി അധ്യക്ഷത വഹിച്ചു. ലവ് ആന്റ് സെര്‍വ് കോ- ഓഡിനേറ്റര്‍ ബഷീര്‍ കരിഞ്ചാപ്പാടിയില്‍ നിന്നു പിടിഎ പ്രസിഡന്റ് പൂതാനി നസീര്‍ ബാബു ഇഫ്താര്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. ലവ് ആന്റ് സെര്‍വ് വളന്റിയര്‍മാരായ കരുവള്ളി അബ്ദുല്‍ ലത്തീഫ,് ഷരീഫ് നാറാണത്ത്, ഹുസൈന് പിലായിച്ചോല, നല്ല പാഠം അധ്യാപകരായ സി മുസ്തഫ, പി അബ്ദുസ്സലം സംസാരിച്ചു. അധ്യാപികമാരായ ടി എം ഓമനാമ്മ, സി കെ ഹസീനാ മുംതാസ്, എ സീനത്ത്, കെ രമാ ദേവി, ടി ശ്യാമ, ഇ പ്രിയങ്ക, പി പ്രിയ, കെ ഷീബ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT