ernakulam local

അവിശ്വാസത്തിലൂടെ യുഡിഎഫിനെ പുറത്താക്കിയ വെങ്ങോല പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തിന് പിടിവലി



പെരുമ്പാവൂര്‍: അവിശ്വാസത്തിലൂടെ യുഡിഎഫിനെ പുറത്താക്കിയ വെങ്ങോല പഞ്ചായത്തില്‍ വൈസ് പ്രസിഡന്റു സ്ഥാനത്തിന് പിടിവലി. പഞ്ചായത്ത് എസ്‌സി വനിതാ സംവരണവും യുഡിഎഫിന് എസ്‌സി വനിതയില്ലാത്തതിനാലും പ്രസിഡന്റ് സിപിഎം അനുഭാവിയായിരുന്നു. രണ്ടു സ്വതന്ത്രരരുടെ ബലത്തില്‍ നടന്നിരുന്ന യുഡിഎഫ് ഭരണമാണ് ഇവരുടെ ചുവടു മാറ്റത്തോടെ എല്‍ഡിഎഫ് അട്ടിമറിച്ചത്.   മുസ്‌ലിം ലീഗ് വിമതനായി മല്‍സരിച്ചു വിജയിച്ച റഹീമിനെ വശത്താക്കിയാണ് എല്‍ഡിഎഫ് ഭരണം മറിച്ചിട്ടതെങ്കിലും വരുന്ന വൈസ് പ്രസിഡന്റ് മല്‍സരത്തില്‍ ആരു മല്‍സരിക്കുമെന്ന് ഇനിയും ഇടതുപക്ഷ പാര്‍ട്ടിക്ക് തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. റഹീമിന് യുഡിഎഫ് പരിഗണന നല്‍കാത്തതും സ്ഥാനം നല്‍കാത്തതിനാലുമാണ് പിന്നീട് ഇടതിനൊപ്പം മറിഞ്ഞത.് ഇതേ സമയം വൈസ് പ്രസിഡന്റു സ്ഥാനം റഹീം ലക്ഷ്യം വെക്കുന്നുമുണ്ട്. എന്നാല്‍ അവിശ്യാസത്തിന് ചുക്കാന്‍ പിടിച്ച സിപിഎമ്മിന്റെ കെ എം ഷംസുദ്ദീനെ കൊണ്ടു വരാനാണ് ഒരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. മറു വിഭാഗമാകട്ടെ മണ്ണു-മണല്‍കടത്തിന് വിജിലന്‍സ് കേസ് നേരിടുന്ന ഷംസുദ്ദീനെ വൈസ് പ്രസിഡന്റു സ്ഥാനാര്‍ഥിയാക്കി മല്‍സരിപ്പിക്കാന്‍ തയ്യാറുമല്ല.   ഇതേസമയം 10 ഇടതു പക്ഷാംഗങ്ങളില്‍ രണ്ടു സിപിഐ പ്രതിനിധികളിലെ രാമകൃഷ്ണന് വൈസ്പ്രസിഡന്റു സ്ഥാനം നല്‍കണമെന്നാണ് സിപിഐയുടെ വാദം.  ഇെല്ലങ്കില്‍ തങ്ങളുടെ പ്രതിനിധികള്‍ വൈസ് പ്രസിഡന്റു വോട്ടെടുപ്പില്‍ വിട്ടു നിന്നേക്കുമെന്ന തീരുമാനവും സിപിഐ കൈകൊണ്ടേക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ ലീഗു വിമതനായ റഹിം എല്ലാം ഉപേക്ഷിച്ച് വന്നിട്ട് മൂന്നു വര്‍ഷം ഭരണം നിലനില്‍ക്കെ തനിക്ക് ഒരു വര്‍ഷം വൈസ് പ്രസിഡന്റു സ്ഥാനം കിട്ടണമെന്ന വാശിയിലുമാണ്. സ്ഥാനം നല്‍കിയില്ലങ്കില്‍ റഹിം നിലപാടില്‍ മാറ്റം വരുത്തിയേക്കുമെന്ന ഭയപ്പാടിലാണ് സിപിഎം.   ഇത്തരം സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇനിയും തങ്ങള്‍ക്കുതന്നെ വൈസ് പ്രസിഡന്റു സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. അതിനാല്‍തന്നെ യുഡിഎഫിലും ചെറിയ പൊട്ടിത്തെറി ഉടലെടുത്തു. ഐ ഗ്രൂപ്പ്  പ്രതിനിധിയും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും വൈസ് പ്രസിഡന്റുമായിരുന്ന മുക്താറിനെതന്നെ വീണ്ടും വൈസ് പ്രസിഡന്റു സ്ഥാനത്തേക്കു മല്‍സരിപ്പിക്കാന്‍ ഒരുവിഭാഗം ഒരുങ്ങുമ്പോള്‍ അവിശ്യാസത്തിലൂടെ പുറത്തായതിനാല്‍ മുക്താറിനെ മല്‍സരിപ്പിക്കേണ്ടതില്ലെന്നാണ് മറു വിഭാഗ വാദം. എ ഗ്രൂപ്പ് വക്താവും സീനിയര്‍ യുഡിഎഫ് നേതാവുമായ എല്‍ദോമോസസിന് പാര്‍ലമെന്ററി ലീഡര്‍ സ്ഥാനവും മല്‍സരിക്കാനുള്ള അവസരും നല്‍കണമെന്ന് ഇവര്‍ പറയുന്നത്. വൈസ് പ്രസിഡന്റു മല്‍സരത്തിന് ദിവസം കുറിച്ചിട്ടില്ലെങ്കിലും ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കുന്നുണ്ട് രാഷ്ട്രീയ നിരീക്ഷകര്‍.
Next Story

RELATED STORIES

Share it