Pathanamthitta local

അവിശ്വാസം: പാര്‍ട്ടി നിലപാട് പലരുടെയും മനക്കോട്ട തകര്‍ത്തു- എസ്ഡിപിഐ

പത്തനംതിട്ട: പത്തനംതിട്ട നഗരസഭയില്‍ നടന്ന അവിശ്വാസ പ്രമേയത്തില്‍ എസ്ഡിപിഐ സ്വീകരിച്ച നിലപാട് പലരുടേയും മനക്കോട്ട തകര്‍ത്തതായി ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത്. പാര്‍ട്ടി നിലപാട് വ്യക്തവും കൃത്യവുമായിരുന്നുവെന്ന് ബോധ്യമായി. പാര്‍ട്ടിയുടെ ഉന്നം പിഴച്ചില്ല. കൊള്ളേണ്ടിടത്ത് കൊണ്ടു. അതിന്റെ പ്രതിഫലനമാണ് ചില കോണുകളില്‍ നിന്നുയരുന്ന കോഴയാരോപണം. സിപിഎമ്മാണ് ആരോപണത്തിന് പിന്നില്‍. എസ്ഡിപിഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയും പാര്‍ട്ടി നേതൃത്വത്തേയും അടുത്തറിയുന്നവരൊക്കെ ഈ ആരോപണം പുശ്ചിച്ച് തള്ളുമെന്നും അദ്ദേഹം പറഞ്ഞു.സിപിഎമ്മിന്റെ ഭിന്നിപ്പ് രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് തിരുവല്ലയിലും പത്തനംതിട്ടയിലും നടന്ന അവിശ്വാസ പ്രമേയത്തിലെ എസ്ഡിപിഐ നിലപാട്. രണ്ട് നഗരസഭകളിലും സിപിഎമ്മിന്റെ അറിവോടെ വിമതപക്ഷം ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തു.അവിശ്വാസത്തില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് ആഗസ്ത് 31ന് രാത്രി എസ്ഡിപിഐ കൗണ്‍സിലര്‍ വല്‍സലക്ക് നേരേ ഭീഷണിയുണ്ടായി. പക്ഷേ പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും പാര്‍ട്ടിയെ വിലക്കെടുക്കാനാകില്ലെന്ന് ഇവര്‍ക്ക് ബോധ്യമായി. തുടര്‍ന്നാണ് ആരോപണങ്ങളുമായി രംഗത്ത് വന്നത്. പാര്‍ട്ടിക്കെതിരേ ദേശാഭിമാനി നിരന്തരം വ്യാജവാര്‍ത്തകള്‍ പടച്ചുണ്ടാക്കുകയാണ്. പത്രമാധ്യമങ്ങള്‍ക്ക് തന്നെ അപമാനമാണ് ദേശാഭിമാനി. വ്യാജവാര്‍ത്തക്കെതിരേ നിയമ നടപടി സ്വീകരിക്കും.പാര്‍ട്ടിക്കെതിരേ മുമ്പും ദേശാഭിമാനി വ്യാജവാര്‍ത്ത നല്‍കിയിരുന്നു. തരംതാണ പത്രമെന്ന നിലയില്‍ അതൊക്കെ അവഗണിച്ചു. എന്നാല്‍ കോഴയാരോപണം അവഗണിക്കാന്‍ പാര്‍ട്ടി തയ്യാറില്ലന്നും അദ്ദേഹം പറഞ്ഞു.



Next Story

RELATED STORIES

Share it