അവിശുദ്ധ സഖ്യത്തിനിടയിലും ശ്രദ്ധേയമായി എസ്ഡിപിഐ

ബംഗളൂരു: എസ്ഡിപിഐയെ ചെറുക്കാനുള്ള പ്രധാന പാര്‍ട്ടികളുടെ കൂട്ടായ നീക്കത്തിനിടയിലും കര്‍ണാടകയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ മുന്നേറ്റം. മൈസൂരു നരസിംഹരാജയിലും ബംഗളൂരു ചിക്‌പേട്ടിലും എസ്ഡിപിഐയുടെ വോട്ട് വിഹിതം ശ്രദ്ധേയമായി.
നരസിംഹരാജയില്‍ ജെഡിഎസിനെ സ്വാധീനിച്ചാണു കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തിയത്. കഴിഞ്ഞ തവണത്തെ 29667 വോട്ടില്‍ നിന്ന് എസ്ഡിപിഐ സ്ഥാനാര്‍ഥി അബ്ദുല്‍ മജീദിന് ലഭിച്ച വോട്ട് 33,384 ആയി വര്‍ധിച്ചു. അതേസമയം, ജനതാദളിന് കഴിഞ്ഞപ്രാവശ്യം 29180 ഉണ്ടായിരുന്ന സ്ഥാനത്ത് ഇക്കുറി 14709 ആയി കുറഞ്ഞു.
ബംഗളൂരു ചിക്‌പേട്ടില്‍ എസ്ഡിപിഐയുടെ  മുജാഹിദ് പാഷയ്ക്ക് കഴിഞ്ഞതവണ 4819 വോട്ട് ഉണ്ടായിരുന്നത് ഇത്തവണ 11,700 ആയി വര്‍ധിച്ചു. ഇവിടെയും ജനതാദള്‍ വോട്ടുകള്‍ 24,348 ഉണ്ടായിരുന്നത് 6286 ആയി കുറഞ്ഞിട്ടുണ്ട്.ഗുല്‍ബര്‍ഗ നോര്‍ത്തിലും എസ്ഡിപിഐ സ്ഥാനാര്‍ഥി മല്‍സരിച്ചിരുന്നു. കര്‍ണാടകയില്‍ എസ്ഡിപിഐ വിജയിക്കാതിരിക്കാന്‍ കൊണ്ടുപിടിച്ച നീക്കങ്ങളാണ് ഇത്തവണ അരങ്ങേറിയത്. മോദിയും അമിത് ഷായുമടക്കം എസ്ഡിപിഐക്കെതിരേ രംഗത്തുവന്നിരുന്നു.
Next Story

RELATED STORIES

Share it