Flash News

അവാര്‍ഡ് വാപസിക്ക് താനില്ലെന്ന് കമല്‍ഹാസന്‍

ന്യൂഡല്‍ഹി: രാജ്യത്ത്് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് അവാര്‍ഡുകള്‍ തിരിച്ചേല്‍പിക്കാന്‍ താനില്ലെന്ന് നടന്‍ കമല്‍ഹാസന്‍. അവാര്‍ഡുകള്‍ തിരിച്ചേല്‍പിക്കുന്നത് സര്‍ക്കാരിനെ അവഹേളിക്കലാകുമെന്നും അങ്ങിനെ ചെയ്യുന്നതുകൊണ്ട്് പ്രയോജനമൊന്നുമില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.പ്രതിഷേധമെന്ന നിലയില്‍ അവാര്‍ഡ് തിരിച്ചേല്‍പിക്കുന്നവരുടെ നീക്കത്തെ അവഹേളിക്കുവാനും താന്‍ ഉദ്ദേശിക്കുന്നില്ലെന്ന്് അദ്ദേഹം വ്യക്തമാക്കി.കലാപരമായ പ്രവൃത്തിയെ അംഗീകരിച്ച് അവാര്‍ഡുകള്‍ നല്‍കുന്നത്് ഒരു ജ്യൂറിയാണ്. അതിന് സര്‍ക്കാരുമായി ബന്ധമില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. പത്മശ്രീ, പത്മഭൂഷണ്‍ എന്നിവയ്ക്കു പുറമെ അഭിനയത്തിന് നാലു ദേശീയ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട് കമല്‍ഹാസന്‍.
Next Story

RELATED STORIES

Share it