അവസാന ഘട്ടം: 60% പോളിങ്

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ 60 ശതമാനം പേര്‍ വോട്ട് ചെയ്തു. അഞ്ചു ഘട്ടങ്ങളിലായി ആകെ 56.8 ശതമാനം പേരാണ് വോട്ട് ചെയ്തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഞായറാഴ്ചയാണ് വോട്ടെണ്ണല്‍.
അന്തിമഘട്ടത്തില്‍ 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. സീമാഞ്ചല്‍, കോസി മേഖലകളില്‍ നടന്ന വോട്ടെടുപ്പ് മഹാസഖ്യത്തിനു നിര്‍ണായകമാണ്. മഹാസഖ്യവും ബിജെപി സഖ്യവും വിജയം അവകാശപ്പെടുന്നുണ്ട്. ദര്‍ബംഗയിലെ അലിനഗറില്‍ മഹാസഖ്യം-എന്‍ഡിഎ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇവിടെ സുരക്ഷാസേനയെ വിന്യസിച്ചു.
Next Story

RELATED STORIES

Share it