Flash News

അവസാനത്തെ അവധ് രാജകുമാരന്‍ അന്തരിച്ചതായി പോലിസ്



ന്യൂഡല്‍ഹി: അവധിലെ അവസാനത്തെ രാജകുമാരനെ ഡല്‍ഹിയിലെ മള്‍ച മഹലില്‍ മരിച്ച നിലയില്‍ സപ്തംബര്‍ രണ്ടിനു കണ്ടെത്തിയതായി പോലിസ്. അവധ് രാജവംശത്തിലെ അവസാനത്തെ കണ്ണിയായ സിറസ് എന്നറിയപ്പെടുന്ന അലി റാസയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, അവധ് രാജവംശത്തിലെ അവസാനത്തെ കണ്ണിയാണ് ഇയാളെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും പോലിസ് പറയുന്നു. 1985 മുതല്‍ മള്‍ച മഹലിലായിരുന്നു സിറസ് താമസിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു. മൃതദേഹത്തിനരികില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ടിട്ട് ആരും പ്രതികരിച്ചില്ല.
Next Story

RELATED STORIES

Share it