അവയവം എടുത്തുമാറ്റിയ സംഭവം: മൊഴിയെടുത്തു

ചിറ്റൂര്‍: സേലത്തുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട മീനാക്ഷിപുരം നെല്ലിമേട് മണികണ്ഠന്റെ അവയവങ്ങള്‍ എടുക്കാന്‍ അവയവദാന സമ്മതപത്രം ഒപ്പിട്ടു നല്‍കിയവരെ കലക്ടര്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു.
സേലം വിംസ് ആശുപത്രിയില്‍ സമ്മതപത്രത്തില്‍ ഒപ്പിട്ട ഹരിദാസ്, നാരായണന്‍, മനോജ്, പ്രകാശ് എന്നിവരെയാണ് ജില്ലാ കലക്ടര്‍ ചേംബറിലെത്തിച്ച് വിവരങ്ങള്‍ ശേഖരിച്ചത്. ഇന്നലെ രാവിലെ കലക്ടറുടെ നി ര്‍ദേശപ്രകാരം ചിറ്റൂര്‍ തഹസി ല്‍ദാര്‍ വി രമ മരണപ്പെട്ട മണികണ്ഠന്റെ വീട്ടിലെത്തിയാണു മൊഴിയെടുക്കാനുള്ളവരെ വാഹനത്തില്‍ തന്നെ കലക്ടറുടെ അടുത്തേക്കെത്തിച്ചത്.
1.45ന് ആരംഭിച്ച മൊഴിയെടുക്കല്‍ 4മണി വരെ തുടര്‍ന്നു. കഴിഞ്ഞദിവസം തഹസില്‍ദാ ര്‍ മണികണ്ഠന്റെ അച്ഛന്‍, പേച്ചി മുത്തു, സഹോദരങ്ങളായ മനോജ്, മഹേഷ് എന്നിവരുടെ മൊഴിയെടുത്ത് കലക്ടര്‍ക്ക് കൈമാറിയിരുന്നു. ഇതേത്തുടര്‍ന്നാണ് കലക്ടര്‍ നാലു പേരെ കൂടി വിളിപ്പിച്ച് മൊഴിരേഖപ്പെടുത്തിയത്. കലക്ടറും എഡിഎമ്മും മാത്രമാണ് മൊഴി രേഖപ്പെടുത്തുന്ന സമയത്ത് ചേംബറിലുണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച മണികണ്ഠന്റെ മൃതദേഹം വിട്ടുനല്‍കുന്നതിന് ആശുപത്രിക്കാര്‍ ആവശ്യപ്പെട്ട തുക നല്‍കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ സമ്മര്‍ദത്തിനു വഴങ്ങി ഒപ്പിട്ടുനല്‍കുകയായിരു ന്നുവെന്നാണ് മൊഴി നല്‍കിയതെന്നാണ് വിവരം.
Next Story

RELATED STORIES

Share it