thiruvananthapuram local

അവധിക്കാലത്തെ ആഘോഷമാക്കി പബ്ലിക് ലൈബ്രറിയില്‍ കുരുന്നുകള്‍

തിരുവനന്തപുരം: ഒരു വര്‍ഷത്തെ സ്‌കൂള്‍ ജീവിതത്തിനു ശേഷം അവധിക്കാലം കളിക്കും കലയ്ക്കും പാട്ടിനും കൂട്ടുകൂടാനുമൊക്കെയായി വീതിച്ചു നല്‍കി പബ്ലിക് ലൈബ്രറിയില്‍ കുട്ടികളെത്തി. നഗരത്തിലെ എല്ലാ സ്‌കൂളുകളില്‍ നിന്നും വന്നെത്തിയ അറുന്നൂറോളം കുട്ടികളാണ് ഈ സമ്മര്‍ സ്‌കൂളിലുള്ളത്.
ശാസ്ത്രം, കല, സാഹിത്യം, നൃത്തം, ഭാഷാ പഠനം, കരകൗശലവിദ്യകള്‍, അബാക്കസ്, നാടകം, സിനിമ ,സാങ്കേതിക വിദ്യകള്‍, വെജിറ്റബിള്‍ കാര്‍ വിങ്, ഒറിഗാമി, വെറൈറ്റി ക്രാഫ്റ്റ്‌സ്, കൃഷി തുടങ്ങി വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ ശില്പശാലകള്‍ പ്രമുഖരുമായ അഭിമുഖങ്ങള്‍ എന്നിവ സമ്മര്‍ സ്‌കൂളിലുണ്ട്.  പഠനയാത്ര, കലാപരിപാടികള്‍, ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍, പ്രദര്‍ശനം എന്നിവ  സമ്മര്‍ സ്‌കൂളിനെ വ്യത്യസ്തമാക്കുന്നു.
മല്‍സരങ്ങള്‍, വായന പരിപാടികള്‍ തുടങ്ങി നാലു വേദികളിലായിട്ടാണ് നടക്കുന്നത്. ഏപ്രില്‍ 11നു തുടങ്ങിയ സമ്മര്‍ സ്‌കൂളിന്റെ സമാപനം മെയ് 11നാണ്.
Next Story

RELATED STORIES

Share it