palakkad local

അവധിക്കാലത്തിനു വിടനല്‍കി ഇന്ന് വിദ്യാലയമുറ്റത്തേക്ക്

കഞ്ചിക്കോട്: അറുപതുദിവസത്തെ അവധിക്കാലത്തിനൂ വിരാമമിട്ട് ഇനി അധ്യയനത്തിന്റെ നാളുകളിലേക്ക്. ആദ്യകാലങ്ങളിലേതുപോലുള്ള ആഘോഷങ്ങളുടെ അവധിക്കാലമല്ലെങ്കിലും അവധിക്കാലത്തിനും അവധിനല്‍കുകയാണ് വിദ്യാര്‍ഥികള്‍. പാടത്തൂംപറമ്പിലുമുള്ള നിരവധി നാടന്‍കളികളും കനാലൂകളിലെ മീന്‍പിടിത്തവും കൊച്ചൂ കൂട്ടൂകാര്‍ നടത്തുന്ന പെട്ടിക്കടകളുമെല്ലാം അവധിക്കാലം തീര്‍ന്നതോടെ വിസ്മൃതിയാവുകയാണ്. ഇപ്പോള്‍ അപൂര്‍വ്വം വിദ്യാര്‍ഥികള്‍ മാത്രമേ അവധിക്കാലത്ത് ഇത്തരം കളികളുമായി ആഘോഷിക്കുന്നുള്ളു.
യുവതലമുറയുടെ ജിവീതരിതികളും സാകേതിക സംവിധാനങ്ങളുടെ കടന്നുവരവുമാണ് അവധിക്കലത്തിന്റെ ആഘോഷത്തിന് നിറം കെടൂത്തുന്നത്. നാട്ടീന്‍പൂറങ്ങളില്‍ അപൂര്‍വം കുട്ടികള്‍ മാത്രമാണ് നാടന്‍കളികള്‍ ഇഷ്ടപെട്ടിരുന്നതെന്നിരിക്കെ നഗരപ്രദേശങ്ങളില്‍ ഇതേല്ലാ പാടെ അന്യമായിരിക്കൂകയാണ്.
അവധിക്കാലങ്ങളില്‍ കുട്ടികള്‍ സംഘം ചേര്‍ന്ന് കാണുന്ന കോച്ചു പെട്ടികടകള്‍ ഇന്ന് എവിടെയെങ്കിലും കാണുന്ന തരത്തിലായി. കൊച്ചുകൂട്ടുകാരൊത്ത് കളിക്കേണ്ടവരിന്ന് സ്മാര്‍ട്ട് ഫോണുകളുടെയും കംപ്യൂട്ടറുകളുടെയും അടിമകളായി മാറിയിരിക്കുകയാണ്. അവധിക്കാലം അവസാനിക്കുന്നതോടെ വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ വിവിധ വിദ്യാലയങ്ങളും ഒരുങ്ങിക്കഴിഞ്ഞു. സ്‌കൂളുകള്‍ പെയിന്റടിച്ചും തോരണങ്ങള്‍ തൂക്കിയുമൊക്കെ വിദ്യാലയങ്ങള്‍ വിദ്യാര്‍ഥികളെ വരവേല്‍ക്കുകയാണ്. പ്രവേശനോല്‍സവം ഗംഭീരമാക്കാനുള്ള തിരക്കിലാണ് സ്‌കൂളധികൃതര്‍. അറുപതുനാളുകള്‍ ആഘോഷങ്ങളില്‍ തിമിര്‍ത്ത വിദ്യാര്‍ഥിക്കൂട്ടങ്ങള്‍ ഇനി പുത്തന്‍ യൂണിഫോമും വര്‍ണ്ണക്കുടകളും പുത്തന്‍ ബാഗുകളുമായി ഇനി വിദ്യാലയ മുറ്റത്തേക്ക്. ഓര്‍മ്മകള്‍ മായാത്ത അവധിക്കാലം വീണ്ടും ഒരു അധ്യയന വര്‍ഷത്തിനുശേഷം വിരുന്നെത്തുമെന്ന പ്രതീക്ഷയോടെ.
Next Story

RELATED STORIES

Share it