അവതാരകനു പിഴച്ചു; വിശ്വസുന്ദരിപ്പട്ടം മാറിമറിഞ്ഞു

ഒട്ടാവ: സംഘാടകന്‍ സ്റ്റീവ് ഹാര്‍വെക്ക് പിഴവുപറ്റിയത് വിശ്വസുന്ദരിപ്പട്ട പ്രഖ്യാപനച്ചടങ്ങില്‍ നാടകീയ രംഗങ്ങള്‍ക്കിടയാക്കി. ഫിലിപ്പീന്‍സിന്റെ പിയ അലോണ്‍സോ വുര്‍ട്‌സ്ബാഷ് ആണ് ഈ വര്‍ഷത്തെ വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, മിസ് കൊളംബിയയായ അരിയാന്‍ഡ ഗുറ്റിയേഴ്‌സിനെയാണ് സംഘാടകര്‍ ആദ്യം വിശ്വസുന്ദരിയായി പ്രഖ്യാപിച്ച് കിരീടം അണിയിച്ചത്. ഉടന്‍ പിഴവു മനസ്സിലാക്കിയ സ്റ്റീവ് ഹാര്‍വെ തെറ്റുപറ്റിയതില്‍ മാപ്പുചോദിക്കുകയും ഗുറ്റിയേഴ്‌സില്‍ നിന്ന് കിരീടം തിരിച്ചുവാങ്ങി വുര്‍ട്‌സ്ബാഷിനെ അണിയിക്കുകയും ചെയ്തു.
കൊളംബിയയുടെ ഗുറ്റിയേഴ്‌സ് റണ്ണറപ്പായി. യുഎസിന്റെ ഒലിവിയ ജോര്‍ദന്‍ ആണ് മൂന്നാം സ്ഥാനക്കാരി. ഗുറ്റിയേഴ്‌സിന് എല്ലാവിധ ആശംസകളും നേരുന്നതായി വുര്‍ട്‌സ്ബാഷ് മാധ്യമങ്ങളോടു പറഞ്ഞു. വിശ്വസുന്ദരി പ്രഖ്യാപനച്ചടങ്ങിലെ നാടകീയ രംഗങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായി.
മല്‍സരത്തില്‍ 80 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ഇത്തവണ പ്രേക്ഷകരുടെ വോട്ടുകൂടി പരിഗണിച്ചാണ് വിശ്വസുന്ദരിയെ തിരഞ്ഞെടുത്തത്. ഇന്ത്യയില്‍ നിന്നുള്ള ഉര്‍വശി റൗതെല നേരത്തെ തന്നെ പുറത്തായിരുന്നു. ആദ്യ പതിനഞ്ചില്‍ പോലും ഉര്‍വശിക്ക് ഇടംനേടാനായില്ല.
Next Story

RELATED STORIES

Share it