kannur local

അവഗണന പേറി അഞ്ചരക്കണ്ടി തട്ടാരി പാലം

മട്ടന്നൂര്‍: കണ്ണൂര്‍ അന്തരാഷ്ട വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ നവീകരിക്കുമ്പോ ള്‍ അഞ്ചരക്കണ്ടി തട്ടാരി പാലം റോഡ് വികസനത്തിന് തടസ്സമാവുന്നു. വര്‍ഷങ്ങള്‍ കഴിയുമ്പോഴും റോഡിനു വീതി കൂട്ടുന്നതല്ലാതെ പാലം അന്നും ഇന്നും അതുപോലെ തന്നെ. മട്ടന്നൂരിന് പുറമെ കൂത്തുപറമ്പ്, വേങ്ങാട്, അഞ്ചരക്കണ്ടി, ഏച്ചൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നുപോവുന്നത് ഇതുവഴിയാണ്.
വിമാനത്താവളം, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്ക് പോകാനും ഈ പാലം കടക്കണം. കഷ്ടിച്ച് ഒരു ബസ്സിനു മാത്രം പോവാന്‍ വീതി. ഒരു ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പാലത്തിലൂടെ പോയാല്‍ മാത്രമേ മറുഭാഗത്തെ വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ കഴിയൂ. ദിനേന നിരവധി വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്.
കണ്ണൂര്‍ വിമാനത്താവള വികസനത്തിന് അനുബന്ധമായി കോടികള്‍ ചെലവിട്ടു റോഡ് വീതികൂട്ടി നവീകരിച്ചെങ്കിലും പാലം പഴയതു തന്നെ.
പൊതുമരാമത്ത് വകുപ്പ് റോഡ് ടാറിങിനും പാലം നിര്‍മിക്കാനും കോടികള്‍ അനുവദിക്കുന്നുണ്ടെങ്കിലും പ്രധാന റോഡിലെ പാലം വീതികൂട്ടി  നവീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.
Next Story

RELATED STORIES

Share it