wayanad local

അവകാശപ്പോരാട്ടങ്ങളുടെ സ്മരണ പുതുക്കി മെയ്ദിനം ആചരിച്ചു



കല്‍പ്പറ്റ: അന്തര്‍ദേശീയ തൊഴിലാളി ദിനത്തില്‍ അവകാശ പോരാട്ടങ്ങളുടെ സ്മരണപുതുക്കി തൊഴിലാളി സംഘടനകള്‍ മെയ്ദിനം ആചരിച്ചു. ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ മെയ്ദിന റാലിയും യോഗവും നടത്തി. മോഹന്‍ദാസ് കോട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു. പി ജയപ്രസാദ്, ഗിരീഷ് കല്‍പ്പറ്റ, ബി സുരേഷ് ബാബു, കെ കെ രാജേന്ദ്രന്‍, ഒ ഭാസ്‌കരന്‍, ആര്‍ രാമചന്ദ്രന്‍, പി പി തങ്കച്ചന്‍, സാലിറാട്ടക്കൊല്ലി, ഷൈനിജോയ്, ആയിഷ പള്ളിയാല്‍ നേതൃത്വം നല്‍കി.സി ഐ ടിയുവിന്റെ നേതൃത്വത്തില്‍ മെയ്ദിന റാലിയും പൊതുയോഗവും നടത്തി. നൂറുക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. പൊതുയോഗം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എം മധു ഉദ്ഘാടനം ചെയ്തു. കെ ആനന്ദന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ സുഗതന്‍, പി ജെ ബിനീഷ്, വി ബാലചന്ദ്രന്‍, കെ വി ഉമ, പി ആര്‍ നിര്‍മ്മല സംസാരിച്ചു. കേരള സംസ്ഥാന ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ 48ാമത് വാര്‍ഷിക സംസ്ഥാന ജനറല്‍ ബോഡിയും മെയ്ദിന റാലിയും കല്‍പ്പറ്റയില്‍ ഒ ആര്‍ കേളു എം എല്‍ എ ഉദ്ഘാടനം ചെയതു. കെ ഇ ബഷീര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് കെ ഇ ബഷീര്‍ പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറി നേമം മണികണ്‍ഠന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, ജനറല്‍ സെക്രട്ടറി യു എന്‍ തമ്പി, ട്രഷറര്‍ കെ സി അഭിജിത്ത്, ടി ജി നാരായണന്‍, ടി വി സുബ്രമഹ്ണ്യന്‍, എം പി നാരായണന്‍, കല്‍പ്പറ്റ മൊയ്തീന്‍ കുട്ടി, കുഞ്ഞിമുഹമ്മദ്, പ്രേം പ്രകാശ് സംസാരിച്ചു. മെയ്ദിന റാലിയില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ അണി നിരന്നു. തലമുടി ജൈവളമാക്കുന്നതിന് നടക്കുന്ന ശ്രമം കാര്‍ഷിക സര്‍വകലാശാല മുന്‍കൈയെടുത്ത് കേരള സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കണമെന്നും എല്ലാ ജില്ലാകളിലും ക്ഷേമ പദ്ധതി ഓഫിസുകള്‍ തുടങ്ങണമെന്നും മരണാനന്തര ആനുകൂല്യം 10000 ത്തില്‍ നിന്ന് രണ്ട് ലക്ഷമായി ഉയര്‍ത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ തൊഴിലാളികളെ ഇ എസ് ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരോഗ്യ കാര്‍ഡ് നല്‍കുക. ദേശീയ പാതയിലെ രാത്രികാല യാത്രാ നിരോധനം പിന്‍വലിക്കാന്‍ കേരള-കര്‍ണാടക സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കുക. കെട്ടിട വാടക നിയന്ത്രണത്തില്‍ ബില്‍ കരട് നിയമാക്കി ഉടനെ നിയമമാക്കുക, മുടങ്ങിക്കിടക്കുന്ന ബ്യൂട്ടീഷ്യന്‍സ് ക്ഷേമനിധി ബോര്‍ഡ് കെഎസ്ബിഎ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി പുനസംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലൂടെ ഉന്നയിച്ചു.
Next Story

RELATED STORIES

Share it