palakkad local

അഴുക്കു ചാലുകളില്‍ മാലിന്യം വലിച്ചെറിയല്‍ വ്യാപകമാവുന്നു

പട്ടാമ്പി: തോടുകളിലും പുഴയിലും മാലിന്യം വലിച്ചെറിയുന്നത് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നു. വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയുമെല്ലാം മാലിന്യങ്ങളാണ് തോടിലും പുഴയിലും തള്ളുന്നത്. അറവ് അവശിഷ്ടങ്ങളും, വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും വരെ തോടുകളിലും റോഡരികിലും ഭാരതപ്പുഴയിലുമെല്ലാം തള്ളുന്നവരുണ്ട്.
വാഹനങ്ങളില്‍ കൊണ്ടുവന്ന് മാലിന്യം തള്ളുന്നവരെ കണ്ടെത്താനോ, ഇവര്‍ക്കതിരെ നടപടി എടുക്കാനോ കഴിയാത്തതിനാല്‍ പൊതു സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം വര്‍ധിക്കുകയാണ്.
വീടുകളില്‍ മാലിന്യ സംസ്‌ക്കരണത്തിന് സ്ഥലമില്ലാത്താവര്‍ പ്ലാസ്റ്റിക് കവറുകളിലാക്കി മാലിന്യങ്ങള്‍ തള്ളുന്നത് പുഴയിലും തോടിലും, ഓവുചാലുകളിലുമാണ്. തെരുവ് നായ്ക്കളുടെ ശല്യത്തിന് കാരണം പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപമാണ്. ദുര്‍ഗന്ധം കാരണം മാലിന്യം തള്ളുന്ന സ്ഥലങ്ങളിലൂടെ മൂക്ക് പൊത്തിവേണം നടക്കാന്‍. മഴക്കാലത്ത് രോഗങ്ങള്‍ പടരുന്നതിനും കാരണമാകുന്നുണ്ട്.
മഴക്കാല പൂര്‍വ ശുചീകരണത്തിന് പഞ്ചായത്തും ആരോഗ്യ വകുപ്പും മഴക്കാലത്തിന് മുന്‍പ്  നടപടികളെടുക്കാറുണ്ടെങ്കിലും  പൊതു സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം തടയാന്‍ നടപടിയുണ്ടാകുന്നില്ല.
Next Story

RELATED STORIES

Share it