Flash News

അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടു പേര്‍ ശ്വാസംമുട്ടി മരിച്ചു

അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടു പേര്‍ ശ്വാസംമുട്ടി മരിച്ചു
X
കോട്ടയം: ഹോട്ടലിനോട് ചേര്‍ന്നുള്ള അഴുക്കുചാല്‍ അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടു പേര്‍ ശ്വാസംമുട്ടി മരിച്ചു. ഇന്നുച്ചകഴിഞ്ഞ് മൂന്നരയോടെ ഏറ്റുമാനൂര്‍ കാണക്കാരിയിലാണ് സംഭവം. കാണക്കാരി സ്വദേശികളായ ജോമാന്‍ (35), ബിനോയ് (35) എന്നിവരാണു മരിച്ചത്. സ്വകാര്യ ഹോട്ടലിനോട് ചേര്‍ന്നുള്ള മാന്‍ഹോള്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ ഇരുവര്‍ക്കും ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. അവശനിലയിലായ ഇരുവരെയും ഹോട്ടല്‍ ജീവനക്കാര്‍ പുറത്തെടുത്ത് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

[related]

man-in-manhole

ഓടയില്‍ പതിയിരിക്കുന്നത് മരണം- എങ്ങിനെ?

Next Story

RELATED STORIES

Share it