palakkad local

അഴുക്കുചാലുകള്‍ക്ക് മുകളില്‍ ഭക്ഷണശാലകള്‍നടപടിയെടുക്കാതെ ഭക്ഷ്യസുരക്ഷാവകുപ്പ്

ഒലവക്കോട്: നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റില്‍ പറത്തി നഗരത്തിലും പരിസരങ്ങളിലും ഭക്ഷണ ശാലകള്‍ പ്രവര്‍ത്തിക്കുമ്പോഴും നടപടിയെടുക്കാതെ വകുപ്പധികൃതര്‍. അഴുക്കുചാലുകള്‍ക്കു മുകളില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടകളും വൈകുന്നേരങ്ങളിലെ തട്ടുകടകളുമൊക്കെ തികച്ചും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയാണു പ്രവര്‍ത്തിക്കുന്നത്. കോട്ടമൈതാനം, മാര്‍ക്കറ്റ് റോഡ്, ജില്ലാ ആശുപത്രിക്കു പുറകുവശം, ഒലവക്കോട് എന്നിവിടങ്ങളിലെല്ലാം മിക്ക ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്നത് അഴുക്കുചാലുകള്‍ക്കുമീതെയാണ്.
മാത്രമല്ല ഭക്ഷണസാധനങ്ങള്‍ പാകം ചെയ്യുന്നതിന് ഉപയോഗിക്കുന്നതാകട്ടെ കാന്‍സര്‍ വരെ പിടിപെടാന്‍ സാധ്യതയുള്ള വസ്തുക്കളും ചായക്കടകളില്‍ ബോയിലറുകള്‍ക്കുമുകളില്‍ പാല്‍ പാക്കറ്റുകള്‍ ചൂടാവാന്‍ വെക്കുന്നതുവഴി കവറുകളിലെ പെയിന്റിലെ അംശം പാലില്‍ കലരാനിടയുള്ളതാണെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇത് ആരോഗ്യത്തിന് ഹാനികരവുമാണെന്നിരിക്കെ ഉത്തരവുകള്‍ക്കു പുല്ലുവില നല്‍കിയാണ് ഇവയെല്ലാം തകൃതിയായി നടക്കുന്നത്. തട്ടുകടകളില്‍ ഭക്ഷണം കഴിക്കാന്‍ നല്‍കുന്ന പ്ലെയിറ്റുകളില്‍ പ്ലാസ്റ്റിക് പേപ്പറുകള്‍ വച്ചാണ് നല്‍കുന്നതെന്നിരിക്കെ ഇതും നിയമ ലംഘനമാണ്. ജില്ലാശുപത്രിക്കു പിറകുവശത്തെ സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡ് പ്രവര്‍ത്തിക്കുന്നതിനടുത്ത അഴുക്കുചാലുകള്‍ സമീപത്ത് വൃത്തിഹീനമായ സാഹചര്യത്തിലാണ് ചായക്കടകള്‍ പ്രവര്‍ത്തിക്കുന്നത്. തുറസ്സായ സ്ഥലത്ത് വെച്ച് പാല് തിളപ്പിച്ചു നല്‍കുന്നതും മുട്ടവേവിച്ചു നല്‍കുന്നതുമെല്ലാം ഏറെ പരിതാപകരമാണ്. നഗര പരിസരങ്ങളിലും മറ്റും പ്രവര്‍ത്തിക്കുന്ന വൃത്തിഹീനമായ മിക്ക കകള്‍ക്കും നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും പിന്നീടെല്ലാം പഴയപോലെയാണ്.
ഇതിനു പുറമെയാണ് വൈകുന്നേരങ്ങളില്‍ തുറക്കുന്ന ഇതര സംസ്ഥാനക്കാരുടെ പാനി പൂരി വണ്ടികള്‍ കഴിക്കുന്ന പാത്രങ്ങളും പാകം ചെയ്യുന്ന പാത്രങ്ങളും കഴുകുന്നതാകട്ടെ വൃത്തിഹീനമായ വെള്ളത്തിലും. അഴുക്കുചാലുകള്‍ക്ക് മുകളില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടകള്‍ പലതും വൃത്തിഹീനമാണ്.
മാത്രമല്ല ഇവയില്‍ എണ്ണയുപയോഗങ്ങള്‍ ഉണ്ടാക്കാനുപയോഗിക്കുന്ന എണ്ണയും ദിവസങ്ങളോളം പഴക്കമുള്ളതും നഗരത്തിലെത്തുന്നവരില്‍ ചെറുകിടക്കാരും സാധാരണക്കാരുമായവരില്‍ ഭൂരിഭാഗവുമാശ്രയിക്കുന്ന ഇത്തരം ചെറിയ ചായക്കടകളെയും തട്ടുകളുമാണെന്നിരിക്കെ പലതും ഇവയുടെ വൃത്തിയെപ്പറ്റിയോ ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങളെപ്പറ്റി ബോധവാന്മാരല്ല. മാത്രമല്ല ഉദ്യോഗസ്ഥരാകട്ടെ വന്‍കിട സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ട് പരിശോധനകള്‍ പേരിനു  മാത്രം നടത്തുമ്പോഴും ഇത്തരം ചെറുകിട സ്ഥാപനങ്ങളെപ്പറ്റിയോ ഇവ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തെ പ്പറ്റിയോ അറിയാഞ്ഞമട്ടിലാണെന്നുള്ളതാണ് ഇവയുടെ വളര്‍ച്ചക്ക് കാരണമാവുന്നത്.
Next Story

RELATED STORIES

Share it