palakkad local

അഴുക്കുചാലില്‍ മധ്യമയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: പ്രതി അറസ്റ്റില്‍

പാലക്കാട്: ഇന്ദിരാ ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടിലെ അഴുക്ക് ചാലില്‍ സ്ലാബ് തകര്‍ന്ന ഭാഗത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പതിനെട്ടിന് എലപ്പുള്ളി മച്ചാട്ടു വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ മുകുന്ദനാണ് ശരീരമാസകലം പരിക്കേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അസ്വഭാവിക മരണത്തിന് കേസെടുത്ത പോലിസ് ജില്ലാ എസ് പി യുടെ നിര്‍ദേശാനുസരം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കുന്നത്തൂര്‍മേട് കേനാത്തുപറമ്പ് മോഹന്‍ദാസിന്റെ മകന്‍ വിനോദ് എന്ന ബ്രൂസ്ലി വിഷ്ണു (20) വിനേയാണ് അറസ്റ്റു ചെയ്തത്. ശൂരംപോര് ഉല്‍സവം നടന്ന 17ന് രാത്രി പത്തോടെ മദ്യപിച്ചു ഇരിക്കുകയായിരുന്ന മുകുന്ദനെ പ്രതി തലയില്‍ അടിച്ചും കൈ പിടിച്ച് തിരിച്ചൊടിച്ചും കൊല ചെയ്ത് ശേഷം മുകുന്ദന്റെ കൈയിലുള്ള വസ്തുക്കള്‍ മോഷ്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. മോഷ്ടിച്ച സാധനങ്ങള്‍ പോലിസ് കണ്ടെത്തി.
ടൗണ്‍ സൗത്ത് സി ഐ പ്രമോദിന്റെ നേതൃത്വത്തില്‍ എസ് ഐ ഷിജു എബ്രഹാം, എസ് ഐ വിജയന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജി എസ് ഐ ജലീല്‍, റഷീദ്, റിനോയ്, സാജിദ്, നൗഷാദ്, അനൂപ്, സജി, സുനില്‍, കൃഷ്ണദാസ്, സുരേഷ്‌കുമാര്‍, സതീഷ്, ശാഫി, കബീര്‍, വിനീഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
Next Story

RELATED STORIES

Share it