Flash News

അഴീക്കോട് വീണ്ടും സിപിഎം ആക്രമണം; എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബെറിഞ്ഞു

അഴീക്കോട് വീണ്ടും സിപിഎം ആക്രമണം; എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബെറിഞ്ഞു
X
അഴീക്കോട്: അഴീക്കോട് വീണ്ടും സിപിഎം ആക്രമണം. എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിനുനേരെ ബോബെറിഞ്ഞു. എസ്ഡിപിഐ അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് നൗഫലിന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്.



ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. നാലു ദിവസത്തിനിടെ മേഖലയില്‍ ഏഴ് എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് 4.30ന് പൊയ്ത്തുംകടവില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റി അറിയിച്ചു.
Next Story

RELATED STORIES

Share it