Flash News

അഴീക്കോട് നികേഷ് കുമാര്‍ എല്‍ഡിഎഫിനുവേണ്ടി മല്‍സരിച്ചേക്കും

അഴീക്കോട് നികേഷ് കുമാര്‍ എല്‍ഡിഎഫിനുവേണ്ടി മല്‍സരിച്ചേക്കും
X
nikesh-kumar

[related]

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മുസ്‌ലിം ലീഗിലെ ഷാജിക്കെതിരേ എല്‍ഡിഎഫ് മുന്‍മന്ത്രി എം വി രാഘവന്റെ മകനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ നികേഷ് കുമാറിനെ രംഗത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്.ഷാജിക്കെതിരേ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനായാണ് നികേഷ് കുമാറിനെ തന്നെ രംഗത്തിറക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നത്. ഇതിനോടകം കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ പട്ടികയില്‍ നികേഷ് സ്ഥാനം പിടിച്ചിട്ടുണ്ട്. 25 വര്‍ഷക്കാലം ഇടതുകോട്ടയായ അഴീക്കോട് കഴിഞ്ഞ തവണയാണ് യുഡിഎഫിന് വീണത്. അതു ഷാജിയിലൂടെയായിരുന്നു. ഇക്കാരണത്താലാണ് ഷാജിയെ വീണ്ടും മുന്നണി മല്‍സരിപ്പിക്കുന്നത്. അഴീക്കോട് സീറ്റ് സിഎംപിക്ക് നല്‍കിയെങ്കിലും നികേഷിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാനും എല്‍ഡിഎഫില്‍ ചര്‍ച്ച നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it