kannur local

അഴീക്കോട് നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

കണ്ണൂര്‍: അഴീക്കോട് തെരുവുനായകളുടെ ആക്രമണത്തില്‍ വീട്ടമ്മയടക്കം നാലുപേര്‍ക്ക് പരിക്ക്. കച്ചേരിപ്പാറയിലെ അബ്്ദുല്‍ അസീസ്(62), പ്രകാശന്‍(42), അഴീക്കോട് തെരുവിലെ കെ കമല (62), മൗവ്വേരി ഭരതന്‍ (80) എന്നിവര്‍ക്കാണു കടിയേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവയ്പ്പിനുവിധേയരാക്കി. ഇന്നലെ രാവിലെ ആറോടെ മൈലാടത്താഴെയാണ് സംഭവം. പ്രഭാതസവാരിക്കിറങ്ങിയവരും പാലുവാങ്ങാന്‍ പോയവരുമാണ് നായ്ക്കളുടെ കൂട്ട ആക്രമത്തിനിരയായത്. ഇവരെ നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തിയാണ് നായക്കുട്ടത്തെ ഓടിച്ചത്.
Next Story

RELATED STORIES

Share it