kozhikode local

അഴിയൂര്‍ സര്‍വീസ് സഹകരണ ബങ്ക് തിരഞ്ഞെടുപ്പ്ഭരണം ഇടതുമുന്നണി നിലനിര്‍ത്തി; സംഘര്‍ഷത്തില്‍ ഒരാള്‍ക്കു പരിക്ക്‌

വടകര: അഴിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണം ഇടത് മുന്നണി നിലനിര്‍ത്തി. മുന്നണി സ്ഥാനാര്‍ഥികളായ പി ശ്രീധരന്‍, പി സുഗതന്‍, എകെ മീര, എ സുഗന്ധി(സിപിഎം), കുഞ്ഞിപ്പറമ്പത്ത് പ്രമോദ്, എംഎന്‍ ജിഷ (ജനതദള്‍ എസ്), ചെറുവോത്ത്കണ്ടി നടേമ്മല്‍ രാധ(സിപിഐ) എന്നിവരാണ് വിജയിച്ചത്.
ഇടതുമുന്നണി സീറ്റ് വിഭജനത്തില്‍ അവഗണിച്ചു എന്നാരോപിച്ച് ഇടത് സഹയാത്രികരായ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദള്‍ രൂപീകരിച്ച സഹകരണമുന്നണി സ്ഥാനാര്‍ഥികളെയാണ് ഇടത് മുന്നണി പരാജയപ്പെടുത്തിയത്. അഴിയൂര്‍ ഈസ്റ്റ് സ്‌കൂളില്‍ നടന്ന തിരഞ്ഞടുപ്പില്‍ വോട്ട്‌ചെയ്യനെത്തിയവരെ പലയിടങ്ങളില്‍ തടഞ്ഞതായി പരാതിയുണ്ട്. പലരുടെയും ഐഡന്റിറ്റി കാര്‍ഡുകള്‍ നശിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജീവമായി പങ്കെടുത്ത സഹകരണ ജനാധിപത്യ പ്രവര്‍ത്തകനായ കരുവയലിലെ കോവുക്കല്‍ വിനീഷിന് (40) വീടിനടുത്ത് വച്ച് മര്‍ദനമേറ്റു. കാല്‍മുട്ട് തകര്‍ന്ന ഇയാളെ തലശ്ശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്ത ശാസ്ത്രക്രിയക്ക് വിധേയമാക്കി.
സംഭവത്തിനുപിന്നില്‍ സിപിഎം ആണെന്ന് സഹകരണജനാധിപത്യ മുന്നണി ആരോപിച്ചു. വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് ബേങ്ക് ഭരണം പിടിക്കാനുള്ള ലോക്ക്താന്ത്രിക്ക് ജനതാദളിന്റെ നീക്കം വോട്ടര്‍മാര്‍ പുച്ചിച്ചുതള്ളിയതായി തരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതായി ഇടത് മുന്നണി നേതൃത്വം വ്യക്തമാക്കി.
വോട്ടര്‍മാരെ തടഞ്ഞുവേച്ചും, ഭീകരാന്തരീക്ഷം സൃഷ്ടിച്ചും വോട്ടര്‍മാരെ പോളിഗ്‌സ്‌റ്റേഷനില്‍ നിന്ന് അകറ്റിയതാണ് വിജയം കൈവരിച്ചതിനു പിന്നിലെന്ന് ലോക് താന്ത്രിക്ക് നേതൃത്വം ആരോപിച്ചു. കനത്ത പോലിസ് കാവലിലാണ് വോട്ടെടുപ്പ് നടന്നത്.






Next Story

RELATED STORIES

Share it