kozhikode local

അഴിയൂരില്‍ യൂത്ത് ലീഗ് അക്രമം; വാഹനങ്ങളും ഹോട്ടലും തകര്‍ത്തു

വടകര: അഴിയൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ€ നേതൃത്വത്തില്‍ വാഹനങ്ങളും ഹോട്ടലും തകര്‍ത്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അക്രമം നടത്തിയത്. എസ്ഡിപിഐ അഴിയൂര്‍ പഞ്ചായത്ത് സെക്രട്ടറി പൂഴിത്തല ചില്ലിപറമ്പില്‍ ഹനീഫയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള പി വൈ036778 മാരുതി വാഗണര്‍ കാര്‍, എസ്ഡിപിഐ പൂഴിത്തല ബ്രാഞ്ച് ജോയിന്‍ സെക്രട്ടറി പള്ളിയത്ത് ഇര്‍ഷാദിന്റെയും ചില്ലിപ്പറമ്പില്‍ ഷറഫുദ്ദീന്റെയും ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷ, ബിജെപി പ്രവര്‍ത്തകനായ ചില്ലിപ്പറമ്പില്‍ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള ഡയമണ്ട് ഹോട്ടല്‍ എന്നിവയ്ക്ക് നേരെയാണ് അക്രമണം നടന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മസ്താന്‍ എന്ന ഫിറോസ്, മാഞ്ചിയെന്ന ഷബീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അക്രമണം നടത്തിയത്. ഷബീര്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലും എസ്ഡിപിഐ ഓഫിസ് തകര്‍ത്ത കേസിലും പ്രതിയാണ്. മാസങ്ങള്‍ക്ക് മുമ്പ് മസ്താന്‍ ഫിറോസിനെ ബ്രൗണ്‍ ഷുഗര്‍ സഹിതം കൂത്തുപറമ്പ് പോലിസ് പിടികൂടിയിരുന്നു. ഇരുവരും അഴിയൂര്‍ തീരദേശമേഖലയിലെ പ്രധാന മണല്‍മാഫിയയാണ്. യാതൊരു കാരണവും കൂടാതെയാണ് സംഘം അക്രമം അഴിച്ചുവിട്ടത്. സംഭവം വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സാമൂഹിക വിരുദ്ധ ശക്തികളോട് ചോമ്പാല പോലിസ് കാണിക്കുന്ന നിശ്ക്രിയത്വമാണ് ഇത്തരം അക്രമ സംഭവങ്ങള്‍ അഴിയൂരില്‍ അവസാനിക്കാത്തതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂരിലും പൂഴിത്തലയിലും ഹര്‍ത്താല്‍ ആചരിച്ചു. അഴിയൂര്‍ ചുങ്കം യൂനിറ്റ് പ്രതിഷേധിച്ചു. പ്രസിഡന്റ് വി പി മുഖുന്തന്‍, സാലിം പുനത്തില്‍, അരവിന്ദന്‍ സംസാരിച്ചു. അക്രമത്തി ല്‍ എസ്ഡിപിഐ അഴിയൂ ര്‍ പഞ്ചായത്ത് കമ്മിറ്റിയും പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡന്റ് സൈനുദ്ദീന്‍, നസീര്‍ കൂടാളി, ഹനീഫ സംസാരിച്ചു.
Next Story

RELATED STORIES

Share it