Flash News

അഴിയൂരില്‍ പടക്കം നിര്‍മ്മിക്കുന്നതിനിടെ സ്‌ഫോടനം; ഒരാള്‍ മരിച്ചു

അഴിയൂരില്‍ പടക്കം നിര്‍മ്മിക്കുന്നതിനിടെ സ്‌ഫോടനം; ഒരാള്‍ മരിച്ചു
X
padakkam

വടകര: അഴിയൂരില്‍ പടക്കം നിര്‍മ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍  യുവാവ് മരിച്ചു. പടക്ക നിര്‍മ്മാണത്തിലേര്‍പ്പെട്ട കക്കടവില്‍ ബംഗ്ലാവില്‍ താഴെ രാഹുല്‍ ജിത്ത്(24)ആണ് മരിച്ചത്. ഇന്നലെ അഞ്ചുമണിയോടെയായിരുന്നു സ്‌ഫോടനം.പടക്കം പൊട്ടിത്തെറിച്ച് കരിങ്കല്‍ ചീള് കഴുത്തില്‍ തറച്ചാണ് രാഹുല്‍ ജിത്ത് മരിച്ചത്. കൂടെയുണ്ടായിരുന്ന  മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലിസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it