kannur local

അഴിയൂരില്‍ തെളിനീര്‍ ജീവാമൃതം പദ്ധതിക്ക്് തുടക്കം

മാഹി: അഴിയൂര്‍ പഞ്ചായത്തിലെ ശുദ്ധജല ശ്രോതസ്സുകളെ സംരക്ഷിക്കുന്നതിന് കുടിനീര്‍-തെളിനീര്‍ ജീവാമൃതം പദ്ധതിക്ക് തുടക്കം. ജില്ല, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായത്തോടെയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഡബ്ല്യുആര്‍ഡിഎം, തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിസിഡിയു എന്നീ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായത്തോടെയുമാണ് പദ്ധതി നടപ്പക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും പദ്ധതി നടപ്പിലാക്കുന്നതിന് 36 ജലമിത്രങ്ങളെ തെരഞ്ഞെടുത്തു. ഇവര്‍ക്ക് കുന്നമംഗലത്ത് അടുത്ത ദിവസം പരിശീലനം നല്‍കും.
പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലികള്‍ സഹിതം മുഴുവന്‍ കിണറുകളും ടൂള്‍കിറ്റ് ഉപയോഗിച്ച് പ്രാരംഭ പരിശോധന ജലമിത്രങ്ങള്‍ നടത്തും. മോശം അവസ്ഥയിലുള്ള കിണറുകളിലെ വെള്ളം സിഡബ്ല്യൂആര്‍ഡിഎമ്മിന്റെ സഹായത്തോടെ വീണ്ടും പരിശോധന നടത്തും. ഇതിന് പഞ്ചായത്തിന്റെ സബ്‌സിഡി ലഭിക്കും.
കിണര്‍ ഓഡിറ്റ് നടത്തുന്നതോടൊപ്പം, സാനിറ്റേഷന്‍ മാപ്പ്, കിണര്‍ ഡയറക്ടറി എന്നിവയും തയ്യാറാക്കും. പ്രാരംഭ പരിശോധനയില്‍ മലിനമായ കിണറുകളിലെ വെള്ളം ശുദ്ധമാക്കുന്നതിന് വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തും. കേരള വാട്ടര്‍ അതോറിറ്റിയില്‍ നിന്നും കണക്ഷന്‍ എടുക്കുന്നതിന് 5000 രൂപയും ശുദ്ധജല ശ്രോതസ്സുകളാക്കി മാറ്റുന്നതിന് 6000 രൂപയും പുതിയ കിണര്‍ കുഴിക്കുന്നതിന് 15000 രൂപയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം നല്‍കും. പദ്ധതിയുടെ ഭാഗമായി എല്ലാ വീട്ടുകാര്‍ക്കും വാര്‍ട്ടര്‍ കാര്‍ഡ് നല്‍കും. ഇതിന്റെ ഭാഗമായി സ്‌കൂളുകളില്‍ ജലശ്രീ ക്ലബ്ബുകളും തുടങ്ങും.
ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും വടകര ബ്ലോക്ക് പഞ്ചായത്ത് എട്ടു ലക്ഷവും പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഇ ടി അയൂബ് അധ്യക്ഷത വഹിച്ചു.
പദ്ധതി രൂപരേഖ സിസിഡിയു ഡയറക്ടര്‍ ഡോ. സുനില്‍കുമാര്‍, സിഡബ്ല്യുആര്‍ഡിഎം ശാസ്ത്രജ്ഞന്‍ ഡോ. മാധവന്‍ കോമത്ത്, വാട്ടര്‍ ക്വാളിറ്റി കണ്‍സള്‍ട്ടന്റ് ജസ്‌ന, സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദുള്‍ നസീര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന രയരോത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പ്രമോദ്, ഉഷ ചാത്തങ്കണ്ടി, ജാസ്മിന കല്ലേരി, സുധ മാളിയേക്കല്‍, കെ സജീവന്‍ സംസാരിച്ചു. വിദ്യാര്‍ഥിനി അര്‍ഘ്യ ജലഗീതം ആലപിച്ചു.
Next Story

RELATED STORIES

Share it