kozhikode local

അഴിയൂരില്‍ ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം; നാലുപേര്‍ക്ക് പരിക്ക്

വടകര: അഴിയൂരില്‍ കോറോത്ത് റോഡില്‍ ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.
കോറോത്ത് റോഡ് സ്വദേശികളും ആര്‍എംപി പ്രവര്‍ത്തകരുമായ മന്നം കുന്നത്ത് പ്രിനോജ് (30), വരേരികുനിയില്‍ താഴെ ഷാജി (42), പെരുവയല്‍ കുനി ജിജോരാജ് (30), വരേരികുനിയില്‍ രാജു (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് സംഭവം.
കോറോത്ത് അമ്പലത്തിന് സമീപം ഇവര്‍ സംസാരിച്ചു കൊണ്ടിരിക്കെ സ്‌കോര്‍പിയോ കാറില്‍ എത്തിയ എട്ടംഗ സംഘം മര്‍ദ്ദിച്ചതായാണ് പരാതി. അക്രമികള്‍ സഞ്ചരിച്ച കാര്‍ ചോമ്പാല പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തില്‍ ചോമ്പാല പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും അറിയിച്ചു.
Next Story

RELATED STORIES

Share it