അഴിമതി: ദ.ആഫ്രിക്കന്‍ പ്രസിഡന്റിന് വിചാരണ

ജൊഹാനസ്ബര്‍ഗ്: പ്രതിപക്ഷം കുത്തിപ്പൊക്കിയ പ്രസിഡന്റ് ജേക്കബ് സുമയ്‌ക്കെതിരേയുള്ള 738 അഴിമതിക്കേസുകളില്‍ ദക്ഷിണാഫ്രിക്കന്‍ കോടതി വാദം കേള്‍ക്കും. 2009ല്‍ കുറ്റവിമുക്തനാക്കിയ കേസുകളാണിതെന്നും പ്രോസിക്യൂട്ടര്‍മാര്‍ വിവേചനപരമായി പെരുമാറുകയാണെന്നും വിചാരണയെ എതിര്‍ക്കുമെന്നും പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു. കേസ് ഉപേക്ഷിച്ചത് രാഷ്ട്രീയ തീരുമാനമാണെന്നാണ് പ്രതിപക്ഷ ആരോപണം. ശതകോടി ഡോളറിന്റെ ആയുധക്കരാറുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്നാണ് സുമയ്‌ക്കെതിരേയുള്ള ആരോപണം. ആരോപണം സുമ നിഷേധിക്കുകയാണ്. പ്രതിപക്ഷം നല്‍കിയ ഹരജിയില്‍ എന്‍പിഎയുടെ തീരുമാനം ഭരണഘടനാവിരുദ്ധവും യുക്തിക്ക് നിരക്കാത്തതുമാണെന്ന് ആരോപിക്കുന്നുണ്ട്. ആറു വര്‍ഷത്തിനു ശേഷമാണ് പ്രധാനപ്രതിപക്ഷമായ ഡമോക്രാറ്റിക് അലയന്‍സ് (ഡിഎ) പാര്‍ട്ടി തീരുമാനത്തെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്.
Next Story

RELATED STORIES

Share it