അഴിമതി: ചൈന മൂന്നു ലക്ഷം പേരെ ശിക്ഷിച്ചു

ബെയ്ജിങ്: അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം രാജ്യത്ത് മൂന്നു ലക്ഷത്തോളം പേരെ ശിക്ഷിച്ചതായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അറിയിച്ചു. രണ്ടു ലക്ഷത്തോളം ഉദ്യോഗസ്ഥര്‍ ചെറു ശിക്ഷ നല്‍കിയപ്പോള്‍ 80,000ത്തോളം പേര്‍ക്ക് കടുത്ത ശിക്ഷ നല്‍കി. പ്രമുഖരാഷ്ട്രീയക്കാരും ഇക്കൂട്ടത്തിലുണ്ട്. അഴിമതിക്കെതിരേ ശക്തമായ പോരാട്ടം നയിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് പ്രസിഡന്റ് സി ജിന്‍ പിങ് അധികാരമേറ്റത്. കൈക്കൂലി, അധികാര ദുര്‍വിനിയോഗം, അഴിമതി തുടങ്ങിയ കേസുകളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം ആരംഭിക്കുകയും കേസെടുക്കുകയും ചെയ്തതായുള്ള വാര്‍ത്തകള്‍ ചൈനീസ് മാധ്യമങ്ങളില്‍ പതിവായിട്ടുണ്ട്. ശിക്ഷാവിധികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാന്‍ സെന്‍ട്രല്‍ കമ്മിറ്റി ഫോര്‍ ഡിസിപ്ലിന്‍ ഇന്‍സ്‌പെക്ഷന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. വാര്‍ഷിക പാര്‍ലമെന്ററി സമ്മേളനത്തിലാണ് കണക്കുകള്‍ പുറത്തുവിട്ടത്.
Next Story

RELATED STORIES

Share it