Flash News

അഴിമതി കേസ് : ലാലുവും മകനുംഹാജരാവേണ്ട തിയ്യതി നീട്ടി



ന്യൂഡല്‍ഹി: അഴിമതി കേസില്‍ മുന്‍ റെയില്‍വേ മന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനും മകന്‍ തേജസ്വി യാദവിനും സിബിഐ മുമ്പാകെ ഹാജരാവാനുള്ള തിയ്യതി നീട്ടി. ഈമാസം അഞ്ച്, ആറ് തിയ്യതികളില്‍ ഇവര്‍ ഹാജരാവണം. നേരത്തെ നാല്, അഞ്ച് തിയ്യതികളില്‍ ഹാജരാവാനായിരുന്നു നിര്‍ദേശം. ഇരുവരും അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് തിയ്യതി മാറ്റിയത്.2006ല്‍ രണ്ട് ഐആര്‍സിടിസി ഹോട്ടലുകള്‍ പുതുക്കിപ്പണിയുന്നതിന് കരാര്‍ നല്‍കിയതില്‍ അഴിമതി നടത്തിയെന്നാണ് കേസ്. ലാലു റെയില്‍വേ മന്ത്രിയായിരിക്കുമ്പോഴാണ് കരാര്‍ നല്‍കിയത്. കരാര്‍ നല്‍കിയതിന് പ്രത്യുപകാരമായി ബിനാമി കമ്പനി വഴി മൂന്ന് ഏക്കര്‍ ഭൂമി കോഴയായി സ്വീകരിച്ചുവെന്ന് സിബിഐ പറയുന്നു.
Next Story

RELATED STORIES

Share it