World

അഴിമതി ആരോപണം: ജപ്പാന്‍ പ്രധാനമന്ത്രി മാപ്പുപറഞ്ഞു

ടോക്കിയോ: സ്വജനപക്ഷപാത അഴിമതിയാരോപണത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പൊതുജനങ്ങളോട് ഭരണകക്ഷിയുടെ വാര്‍ഷിക കണ്‍വന്‍ഷനില്‍ ക്ഷമാപണം നടത്തി. ഭരണകൂടത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതില്‍ അദ്ദേഹം ആശങ്ക അറിയിച്ചു. കൂടാതെ, ജപ്പാന്‍ യുദ്ധത്തിനു മുമ്പ് യുഎസ് എഴുതിച്ചേര്‍ത്ത ഭരണഘടനയില്‍ ഭേദഗതി വരുത്താനും താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഭൂമി വില്‍പനയില്‍ പ്രധാനമന്ത്രിയും ഭാര്യയും ഇടപെട്ടതായാണ് ആരോപണം. ഭൂമി വില്‍പനയുടെ രേഖകളില്‍ തിരുത്തുകള്‍ വന്നത് തെളിവുകള്‍ സര്‍ക്കാര്‍ നീക്കം ചെയ്തതിനാലാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഷിന്‍സോ ആബെ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് ജപ്പാനില്‍ നടക്കുന്നത്. എന്നാല്‍, രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സൂചനയും അദ്ദേഹവും  അനുനായികളും നല്‍കിയിട്ടില്ല. പ്രതിഷേധത്തെ തുടര്‍ന്ന് വാര്‍ഷിക കണ്‍വന്‍ഷനില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ആബെയുടെ ഭാര്യയുടെ കൂട്ടാളിയായ വ്യക്തിക്ക് സര്‍ക്കാര്‍ ഭൂമി തുച്ഛമായ തുകയ്ക്ക് നല്‍കിയെന്നാണ് ആരോപണം. എന്നാല്‍, ഭൂമി ഇടപാടില്‍ തനിക്കോ ഭാര്യക്കോ പങ്കില്ലെന്ന് ഷിന്‍സോ ആബെ ആവര്‍ത്തിച്ചു. രേഖകളില്‍ തിരുത്തലുകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഷിന്‍സോ ആബെയെ കൂടാതെ ധനകാര്യ മന്ത്രി ടാരോ അസോയ്‌ക്കെതിരേയും ആരോപണമുണ്ട്. അദ്ദേഹം ഇത് നിഷേധിച്ചു. വിവാദം മന്ത്രിസഭയ്ക്കുള്ള പൊതുജന പിന്തുണയില്‍ 31 ശതമാനം ഇടിവ് സംഭവിച്ചതായി സര്‍വേ ഫലങ്ങള്‍ പറയുന്നു.
Next Story

RELATED STORIES

Share it