Flash News

അഴിമതി, അധികാര ദുര്‍വിനിയോഗം: സൗദിയില്‍ രാജകുമാരന്മാരും മന്ത്രിമാരും അറസ്റ്റില്‍

അഴിമതി, അധികാര ദുര്‍വിനിയോഗം: സൗദിയില്‍ രാജകുമാരന്മാരും മന്ത്രിമാരും അറസ്റ്റില്‍
X
[caption id="attachment_298164" align="aligncenter" width="560"] സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍[/caption]

റിയാദ്: സൗദി അറേബ്യയില്‍ അഴിമതി, അധികാര ദുര്‍വിനിയോഗം, കൈകൂലി തുടങ്ങിയ കുറ്റങ്ങള്‍ക്ക് വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ ഉള്‍പ്പെടെ 11 രാജകുമാരന്മാരും 38 മന്ത്രിമാരും വാണിജ്യ വ്യവസായ പ്രമുഖരില്‍ ചിലരും അറസ്റ്റില്‍. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ്.
രാജ്യത്ത് നടക്കുന്ന അഴിമതിയും അധികാര ദുര്‍വിനിയോഗവും അമര്‍ച്ച ചെയ്യുന്നതിന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ പ്രത്യേക ഉന്നതാധികാര സമിതിക്ക് രാജാവ് നവംബര്‍ നാലിന് രൂപം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അറസ്റ്റ്. ഇനിയും കൂടുതല്‍ പേര്‍ പിടിയിലാവുമെന്നാണ് സൂചന.
സൗദി സമ്പന്നനും ലോകത്ത് അറിയപ്പെടുന്ന ബിസിനസ്സുകാരനുമായ വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍, ഇപ്പോഴത്തെ നാഷണല്‍ ഗാര്‍ഡ് മന്ത്രി മിത്അബ് ബിന്‍ അബ്ദുല്ലാ രാജകുമാരന്‍, റിയാദ് മുന്‍ ഗവര്‍ണര്‍ തുര്‍കി ബിന്‍ അബ്ദുല്ലാ രാജകുമാരന്‍, മുന്‍ കാലാവസ്ഥാ വിഭാഗ മേധാവി തുര്‍കി ബിന്‍ നാസിര്‍ രാജകുമാരന്‍, മുന്‍ പ്രതിരോധ ഉപമന്ത്രി ഫഹദ് ബിന്‍ അബ്ദുല്ലാ ബിന്‍ മുഹമ്മദ് രാജകുമാരന്‍, മുന്‍ റോയല്‍ കോര്‍ട്ട് മേധാവി ഖാലിദ് അല്‍തുവൈജരി, മുന്‍ ധനമന്ത്രിയും ഇപ്പോഴത്തെ മന്ത്രിസഭാ അംഗവുമായ ഇബ്രാഹിം അല്‍ അസ്സാഫ്, മുന്‍ തൊഴില്‍ മന്ത്രിയും ഇപ്പോഴത്തെ ആസൂത്രണ മന്ത്രിയുമായ എന്‍ജിനീയര്‍ ആദില്‍ ഫഖീഹ്, മുന്‍ നിക്ഷേപക അതോറിറ്റി മേധാവി ഉമര്‍ ദുബാഗ്, സൗദി റോയല്‍ കോര്‍ട്ട് ഉന്നത മേധാവി മുഹമ്മദ് അല്‍തുബൈഷി, മുന്‍ ടെലി കമ്മ്യൂണിക്കേഷന്‍ മേധാവി സഊദ് അല്‍ദുവൈഷ്്
സൗദി വ്യവസായ പ്രമുഖനും സൗദി ചേംബര്‍ കൗണ്‍സില്‍ തലവനുമായ സ്വാലിഹ് അല്‍കാമില്‍ അദ്ദേഹത്തിന്റെ രണ്ട് മക്കളായ അബ്ദുല്ല, മുഹ്‌യുദ്ദീന്‍, എംബിസി ചാനല്‍ ഉടമ വലീദ് അല്‍ബറാഹീം, കടല്‍ സേനാ മേധാവി അബ്ദുല്ലാ സുല്‍ത്വാന്‍, മുന്‍ സൗദി എയര്‍ ലൈന്‍സ് മേധാവി ഖാലിദ് അല്‍ മുല്‍ഹിം, ബിന്‍ ലാദന്‍ കമ്പനി ഗ്രൂപ്പ് തലവന്‍ ബകര്‍ ബിന്‍ ലാദന്‍, വ്യവസായ പ്രമുഖന്‍ മുഹമ്മദ് അല്‍അമൂദി
തുടങ്ങിയവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവര്‍. മന്ത്രിമാരായ മിത്അബ് ബിന്‍ അബ്ദുല്ലാ രാജകുമാരന്‍, ഇബ്രാഹിം അല്‍ അസ്സാഫ്, ആദില്‍ഫഖീഹ് തുടങ്ങിയവരെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്തിട്ടുണ്ട്.
രാജ്യത്ത് നിന്നും അഴിമതിയും അധികാര ദുര്‍വിനിയോഗവും തുടച്ചു നീക്കുന്നതിന്റെ ഭാഗമായാണ് മേലെ തട്ടില്‍ നിന്നുള്ളവരെ അറസ്റ്റ് ചെയ്തു കൊണ്ട് തുടക്കം കുറിച്ചിരിക്കുന്നത്. പൊതു സമ്പത്ത് കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it