kozhikode local

അഴിമതിവിരുദ്ധ ജനകീയ മുന്നണി കന്നി മല്‍സരത്തിന്

കോഴിക്കോട്: നഗരസഭയിലെ അഴിമതിക്കെതിരേ സമരം ചെയ്യുന്ന അഴിമതി വിരുദ്ധ മുന്നണി കന്നിവിജയം തേടുന്നു. മുന്നണി ജനറല്‍ സെക്രട്ടറിയും പത്രപ്രവര്‍ത്തകനുമായ കെ പി വിജയകുമാറും വൈസ് പ്രസിഡന്റ് ഒ കെ കോയയും ആണ് ഇത്തവണ മൊബൈല്‍ ചിഹ്നത്തില്‍ വോട്ട് ചോദിക്കുന്നത്.
കെ പി വിജയകുമാര്‍ എരഞ്ഞിപ്പാലത്തും ഒ കെ കോയ കൊളത്തറയിലുമാണ് മല്‍സരിക്കുന്നത്.
രണ്ടിടങ്ങളിലും പ്രധാന മൂന്നു മുന്നണികളിലെ ശക്തരായ സ്ഥാനാര്‍ഥികളും മല്‍സരരംഗത്തുണ്ട്. മികച്ച പത്രപ്രവര്‍ത്തകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ കെ പി വിജയകുമാര്‍ നേടിയിട്ടുണ്ട്. 2007മുതല്‍ കോര്‍പറേഷനിലെ അഴിമതിക്കെതിരെ കെ പി വിജയകുമാറിന്റെ നേതൃത്വത്തില്‍ അഴിമതിവിരുദ്ധ ജനകീയ മുന്നണി രംഗത്തുണ്ട്.
ഞെളിയന്‍പ്പറമ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമാണ് ഒ കെ കോയ. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ അഴിമതി വിരുദ്ധ ജനകീയ മുന്നണിയുടെ കന്നിമല്‍സരമാണ്.
Next Story

RELATED STORIES

Share it