thrissur local

അഴിമതിരഹിതമായി പദ്ധതികള്‍ നടപ്പാക്കും: മേയര്‍

തൃശൂര്‍: മുന്‍ കൗണ്‍സില്‍ അംഗീകരിച്ചതും നടപ്പിലാക്കാന്‍ ബാക്കിയുള്ളതുമായ പദ്ധതികളില്‍ ജനോപകാര പ്രദമായവ നടപ്പിലാക്കാനും അഴിമതിയുടെ മണമുള്ളവ ഒഴിവാക്കാനും മുന്‍ഗണന നല്‍കുമെന്ന് മേയര്‍ അജിത ജയരാജനും ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയും വ്യക്തമാക്കി. പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
ഇടനിലക്കാരെ പരമാവധി ഒഴിവാക്കിയാകും മുന്നോട്ട് പോവുക. ചില ഇടനിലക്കാരെ ഒരാഴ്ചക്കുള്ളില്‍ തന്നെ പുറത്താക്കി കഴിഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമ്പോള്‍ എല്ലാവരുടെയും അഭിപ്രായം തേടുമെന്നും എല്‍ ഡി എഫ് പ്രകടനപത്രികയില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും ഇരുവരും പറഞ്ഞു. കഴിഞ്ഞ കൗണ്‍സില്‍ അംഗീകരിച്ച നൂറ് കോടി രൂപയുടെ പദ്ധതിയില്‍ 20 ശതമാനം മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. മാര്‍ച്ചില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനാല്‍ അതിവേഗതയില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കും.
നേരത്തെ പാസാക്കിയ പദ്ധതികള്‍ നടപ്പിലാക്കാനാണ് ആദ്യ ഊന്നല്‍. 50 കോടിയുടെ ടെന്‍ഡര്‍ വര്‍ക്കുകള്‍ 28ന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ പരിശേ മാലിന്യ നിര്‍മാര്‍ജനത്തിന് പുതിയ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുകയും വിജയകരമായി നടപ്പിലാക്കിയ പ്രദേശങ്ങളെ മാതൃകയാക്കുകയും ചെയ്യും. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തും. നഗരത്തില്‍ ഫ്‌ളൈ ഓവറുകള്‍ ഇല്ലാത്ത പ്രശ്‌നം പരിഹരിക്കുന്നതിന് കിട്ടാവുന്ന സ്രോതസ്സുകള്‍ എല്ലാം ഉപയോഗപ്പെടുത്തും.
വീടില്ലാത്തവര്‍ക്ക് വീട് വെച്ചുകൊടുക്കാനുള്ള പദ്ധതി, സാംക്രമിക രോഗങ്ങള്‍ പടരുന്നത് തടയാന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കല്‍ എന്നിവക്കും പ്രാധാന്യം നല്‍കും. വെല്ലുവിളികള്‍ ഏറ്റെടുക്കുമെന്നും അഴിമതി രഹിത ഭരണം കാഴ്ചവെക്കുമെന്നും ഇരുവരും പറഞ്ഞു.
Next Story

RELATED STORIES

Share it