malappuram local

അഴിമതിയും സ്വജനപക്ഷപാതവും ; നേതാക്കളടക്കം നിരവധി പേര്‍ സിപിഐ വിട്ടു



മലപ്പുറം: പാര്‍ട്ടിയില്‍ അഴിമതിയും സ്വജനപക്ഷപാതവുമാരോപിച്ച് കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന നേതാക്കളുള്‍പ്പെടെ നിരവധി പേര്‍ സിപിഐ വിട്ടു. ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കടുത്ത ഗ്രൂപ്പിസമാണ് നടക്കുന്നതെന്നും ജില്ലാ നേതൃത്വം പാര്‍ട്ടിയുടെ അന്തസത്തയില്‍നിന്ന് അകന്നതായും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇന്ന് മലപ്പുറത്തു നടക്കുന്ന കണ്‍വന്‍ഷനില്‍ ഭാവിപരിപാടികള്‍ തീരുമാനിക്കും. പ്രവാസി ഫെഡറേഷന്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് പാലോളി അബ്ദുര്‍റഹ്മാന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എം മൊയ്തീന്‍, കെ എം മുഹമ്മദലി, യുവകലാസാഹിതി വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് അജയ് കൊടക്കാട് എന്നിവരാണ് സിപിഐ വിട്ടത്. ഒന്നര വര്‍ഷത്തോളമായി ജില്ലാ സെക്രട്ടറിയുള്‍പെടെയുള്ളവരുടെ ചെയ്തികള്‍ക്കെതിരേ സംസ്ഥാന നേതൃത്വത്തെ സമീപിച്ചുവരികയാണെന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. സിപിഐ മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന വകുപ്പിലെ സ്വാധീനം ഉപയോഗിച്ച് താല്‍കാലിക നിയമനങ്ങള്‍ക്കും വയല്‍ നികത്തലിനും ഭൂമി തരംമാറ്റലിനും പണം വാങ്ങല്‍, മണല്‍ കച്ചവടം, ക്വാറികളിലെ പിരിവ് ഉള്‍പെടെ ആരോപണങ്ങള്‍ പാര്‍ട്ടി വിട്ടവര്‍ ഉന്നയിക്കുന്നു. ഒരു വര്‍ഷമായി സസ്‌പെന്‍ഷനിലാണ് അബ്ദുര്‍റഹ്മാന്‍. എന്നാല്‍, മറ്റുള്ളവര്‍ക്ക് ഇപ്പോഴും അംഗത്വമുണ്ട്്.
Next Story

RELATED STORIES

Share it