Flash News

അഴിമതിയാരോപണം;യോഗിയുടെ സംഘടനയില്‍ ക്കൂട്ട രാജി

അഴിമതിയാരോപണം;യോഗിയുടെ സംഘടനയില്‍ ക്കൂട്ട രാജി
X


ലക്‌നൗ.യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവ വാഹിനി സംഘടനയില്‍നിന്ന് 2500 പ്രവര്‍ത്തകര്‍ രാജി വെച്ചെന്ന് റിപ്പോര്‍ട്ട്.സംസ്ഥാന സെക്രട്ടറി പങ്കജ് മിശ്രയ്‌ക്കെതിരെയുള്ള അഴിമതിയാരോപണങ്ങളെ തുടര്‍ന്നുമാണു പ്രവര്‍ത്തകര്‍ സംഘടനയില്‍ന്നും കൂട്ടമ്ായി രാജി വെച്ചത്.പ്രവര്‍ത്തകര്‍ സംഘടനയെ ദുരൂപയോഗം ചെയ്തു പണമുണ്ടാക്കുന്നുവെന്നാരോപിച്ചു ഹിന്ദു യുവ വാഹിനി ലക്‌നൗ മഹാനഗര്‍ യൂണിറ്റ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി നേരത്തെ പിരിച്ചുവിട്ടിരുന്നു.
ഇതിനു പിന്നാലെയാണു ലക്‌നൗ മേഖലയുടെ സെക്രട്ടറിയായിരുന്ന ആകാശ് സിങ്, വൈസ് പ്രസിഡന്റ് രാം കൃഷ്ണ ദ്വിവേദി തുടങ്ങിയ നേതാക്കള്‍ രാജി പ്രഖ്യാപിച്ചത്.പങ്കജ് സിങ്ങിനെ പോലുള്ള മുതിര്‍ന്ന നേതാക്കളുടെ നിലപാടുകളില്‍ മനംമടുത്താണു 2500ഓളം പ്രവര്‍ത്തകര്‍ രാജി പ്രഖ്യാപിച്ചതെന്നു അനുഭവ് ശുക്ലവ്യക്തമാക്കി.പങ്കജ് സിങ്ങിനെതിരെ നടപടിയില്ലെങ്കില്‍ അടുത്ത ആഴ്ച താനുള്‍പ്പെടെ 10,000 പ്രവര്‍ത്തകര്‍ കൂടി രാജി പ്രഖ്യാപിക്കുമെന്നും ശുക്ല ഭീഷണി മുഴക്കി.പങ്കജ് സിങ് സര്‍ക്കാരില്‍നിന്നു നേടിയെടുത്ത കരാറുകളെക്കുറിച്ചും പങ്കജ് സിങിന്റെ സ്വത്തിനെക്കുറിച്ചും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിക്കണമെന്നു പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു....
Next Story

RELATED STORIES

Share it