Kollam Local

അഴിമതിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപ്പിച്ചു

കൊല്ലം: കൊല്ലം കോര്‍പ്പറേഷനില്‍ 16035 മീറ്റര്‍ ഞാങ്കടവ് മുതല്‍ വസൂരിച്ചിറ വരെ പൈപ്പ് ലൈന്‍ ഇടുന്നതിന് വേണ്ടി ടെന്‍ഡര്‍ ക്ഷണിച്ചതില്‍ വന്‍ അഴിമതിയുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപ്പിച്ചു.
ടെന്‍ഡര്‍ ക്ഷണിച്ചതില്‍ ഇതേ രീതിയില്‍ ഇതേ അളവിലും ഈ വര്‍ക്ക് ചെയ്തു പരിചയമുള്ള കമ്പനികള്‍ക്ക് മാത്രമേ ടെന്‍ഡറില്‍ പങ്കെടുക്കുവാന്‍ സാധിക്കു എന്ന പ്രത്യേക വ്യവസ്ഥ ഉല്‍പെടുത്തിയതില്‍ അഴിമതിയുണ്ട് എന്നും കേരളത്തില്‍ ഇത്തരത്തില്‍ വര്‍ക്ക് ചെയ്തു തീര്‍ത്ത സര്‍ക്കാര്‍ കോണ്‍ട്രക്ടന്‍മാരോ കമ്പനികളോ ഇല്ലെന്ന് ഇരിക്കേ വടക്കേ ഇന്ത്യയില്‍ നിന്നുള്ള കുത്തക കമ്പനികളും കോര്‍പ്പറേഷനും ചേര്‍ന്നുള്ള അഴിമതിയാണ് എന്ന് അരോപിച്ചു യൂത്ത് കോണ്‍ഗ്രസ് കൊല്ലം പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി ഷെഫീക്ക് കിളികൊല്ലൂര്‍ ആണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. വാട്ടര്‍ അതോറിറ്റിയോട് കോടതി സത്യവാങ്മൂലം ബോധിപ്പിക്കുവാന്‍ ഉത്തരവായി (കേസ് നമ്പര്‍ :ഡബ്ല്യുപിസി/3 8602/ 2017) .ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ സമാനരീതിയിലുള്ളവര്‍ക്ക് ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ ബഹു രാഷ്ട്ര കുത്തക കമ്പനികള്‍ വന്‍തുക ആവശ്യപെടുകയും തുടര്‍ന്ന് 3ഘട്ടങ്ങളിലായി റി ടെന്‍ഡര്‍ ചെയ്തപ്പോള്‍ ഈ വര്‍ക്ക് കേരളത്തിലുള്ളവര്‍ ഏറ്റെടുത്തത് വഴി സര്‍ക്കാരിന് 18 കോടി 50 ലക്ഷം രൂപ ലാഭം ഉണ്ടായിട്ടുള്ളതുമാണെന്നാണ് ആരോപണം. സമാന രീതിയിലുള്ളവര്‍ക്കാണ് കൊല്ലത്ത് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് നല്‍കുന്നതെന്നും കേരളത്തില്‍ ഇത്തരത്തില്‍ ബഹുരാഷ്ട്ര കമ്പനികള്‍ ഏറ്റെടുത്ത പല പദ്ധതികളും സര്‍ക്കാരിന് വന്‍ നഷ്ടമുള്ളതായും ഹര്‍ജിക്കാരന്‍ ചൂണ്ടികാണിച്ചിട്ടുണ്ട് .
Next Story

RELATED STORIES

Share it