Pathanamthitta local

അഴിമതിക്കും മൂല്യച്യുതിക്കുമെതിരേ അഭിഭാഷകര്‍ പ്രതികരിക്കണം

പത്തനംതിട്ട: നാടിനെ ലജ്ജിപ്പിക്കുന്ന അഴിമതിയും മൂല്യച്യുതിയുമാണ് നമ്മുടെ ഭരണരംഗത്ത് കണ്ടുവരുന്നതെന്നും അതിനെതിരേ ശക്തമായി പ്രതികരിക്കാന്‍ അഭിഭാഷക സമൂഹം ബാധ്യസ്ഥരാണെന്നും ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഐഷാപോറ്റി എംഎല്‍എ പറഞ്ഞു. നമ്മുടെ നാടിനെ അപകടത്തിലേക്ക് നയിക്കുന്ന വര്‍ഗീയ വിപത്തിനെ ചെറുത്ത് തോല്‍പിക്കുന്നതിനും അഭിഭാഷക സമൂഹം മുന്നോട്ടുവരണമെന്നും അവര്‍ ആഹ്വാനം ചെയ്തു. ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂനിയന്‍ ജില്ലാ സമ്മേളനം  ജസ്റ്റിസ് ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാ പ്രസിഡന്റ് അഡ്വ. ചെറിയാന്‍ വര്‍ഗീസിന്റെ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. എസ് മനോജ് പ്രവര്‍ത്തന റിപോര്‍ട്ടും സംസ്ഥാന സെക്രട്ടറി അഡ്വ. ബി രാജേന്ദ്രന്‍ സംഘടനാ റിപോര്‍ട്ടും അവതരിപ്പിച്ചു. ഭാരവാഹികള്‍: അഡ്വ. ആഷാ ചെറിയാന്‍, കേരളാ ബാര്‍ കൗണ്‍സില്‍ അംഗം അഡ്വ. എന്‍ റാഫിരാജ്, അഡ്വ. ചെറിയാന്‍ വര്‍ഗീസ് (പ്രസി.), അഡ്വ. എസ് മനോജ് (സെക്ര.), അഡ്വ. ആര്‍ ചന്ദ്രന്‍ (ഖജാഞ്ചി.)
Next Story

RELATED STORIES

Share it