Flash News

അഴിമതിക്കാര്‍ക്ക് ലീഗ് കുട പിടിക്കുന്നു: എസ്ഡിപിഐ

കോഴിക്കോട്: കെ എം മാണിക്ക് യുഡിഎഫില്‍ തിരിച്ചു കയറാനും രാജ്യസഭാ സീറ്റ് തരപ്പെടുത്തിക്കൊടുക്കാനും വേണ്ടി ബ്രോക്കര്‍ പണിയെടുത്ത കുഞ്ഞാലിക്കുട്ടിയും ലീഗും അഴിമതിക്കാര്‍ക്ക് കുട പിടിക്കുന്നവരായി അധപ്പതിച്ചുവെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി.
ബിജെപിക്കെതിരേ മതേതര ചേരിക്ക് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ്സിനു മാത്രമേ സാധിക്കൂവെന്നു വാദിക്കുന്ന ലീഗ് നേതാക്കള്‍ തന്നെ കോണ്‍ഗ്രസ്സിനെ ദുര്‍ബലമാക്കി മാണിയുടെ കൈപിടിക്കുന്നതില്‍ ദുരൂഹതയുണ്ട്. ബാര്‍ കോഴക്കേസില്‍ നിന്നു തടിയൂരിയതുകൊണ്ട് മാത്രം മാണി പരമശുദ്ധനാണെന്നു കേരളത്തിലാരും വിശ്വസിക്കുന്നില്ല. പണമെറിഞ്ഞും രാഷ്ട്രീയ സ്വാധീനമുപയോഗിച്ചും കേസുകള്‍ അട്ടിമറിച്ചാണ് പല നേതാക്കളും ജനപ്രതിനിധികളുടെ വേഷമിട്ട് ജീവിക്കുന്നത്. രാഷ്ട്രീയത്തില്‍ ഗുരുതരമായ മൂല്യശോഷണത്തിനാണ് യുഡിഎഫിലെ മുതിര്‍ന്ന നേതാക്കള്‍ നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത്.
കേരളത്തില്‍ സാമുദായിക ധ്രുവീകരണത്തിനും ബിജെപിയുടെ വളര്‍ച്ചയ്ക്കും വളം നല്‍കുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നു കുഞ്ഞാലിക്കുട്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നു മുസ്തഫ കൊമ്മേരി പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it