Flash News

അഴിമതിക്കാരുടെ തോളില്‍ ചിലര്‍ കൈയിട്ട് നടക്കുന്നു ; വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍



കോട്ടയം: അഴിമതിക്കാര്‍ക്കെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ തന്നെ അവരുടെ തോളില്‍ കൈയിട്ട് നടക്കുന്ന അഴിമതിവിമുക്ത പ്രതിഭാസമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കോട്ടയം സിഎസ്‌ഐ റിട്രീറ്റ് സെന്ററില്‍ നടന്ന ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരന്‍ ആറു മാസം അഴിയുമ്പോള്‍ അഴിമതിക്കാരനല്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളാ കോണ്‍ഗ്രസ്-എമ്മിന്റെ എല്‍ഡിഎഫ് പ്രവേശനത്തെ തടയുക എന്ന ലക്ഷ്യം വച്ചാണ് കാനം ഇങ്ങനെ പറഞ്ഞത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ നല്ല തുടക്കമാണെന്നാണ് തന്റെ അഭിപ്രായം. കുട്ടി വീണാല്‍ നടത്തം അവസാനിച്ചെന്നല്ല അതിനര്‍ഥം. വീണ്ടും നടക്കാനുള്ള വീഴ്ചയായി മാത്രം കണ്ടാല്‍ മതി. നാം തന്നെ ഉണ്ടാക്കിയത് നാം തന്നെ തിരുത്തി മുന്നോട്ടുപോയാല്‍ ലക്ഷ്യത്തിലെത്താനാവും. വിമര്‍ശനവും സ്വയംവിമര്‍ശനവും നടത്തി തെറ്റുകളും കുറവുകളും പരിഹരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ രീതിയാണ്. വീഴ്ചയുണ്ടായാല്‍ അത് തിരുത്താനുള്ള ആര്‍ജവവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുണ്ട്. എല്‍ഡിഎഫിന് പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയണം. ആ പദ്ധതികള്‍ നടപ്പാക്കാന്‍ ഏറ്റവും കൂടുതല്‍ സഹായസഹകരണം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാവണം. ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാന്‍ സര്‍ക്കാരിനും കഴിയണം. ഫയലുകളില്‍ ഉറങ്ങുന്നത് ജീവിതമാണെന്ന തോന്നല്‍ ഉണ്ടാക്കി അഴിമതിക്കെതിരേ ജനസൗഹൃദ സിവില്‍ സര്‍വീസ് വളര്‍ത്തിയെടുക്കണം. പ്രശ്‌നം സങ്കീര്‍ണമാക്കാതെ ഫയലുകള്‍ വേഗം തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും കാനം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it