Flash News

അഴിമതിക്കാരുടെ അക്കൗണ്ട് മരവിപ്പിക്കല്‍ കമ്പനികളെ ബാധിക്കില്ല: സാമ

അഴിമതിക്കാരുടെ അക്കൗണ്ട് മരവിപ്പിക്കല്‍ കമ്പനികളെ ബാധിക്കില്ല: സാമ
X


ദമ്മാം: അഴിമതി, അധികാര ദുര്‍വിനിയോഗം, പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെട്ടവരുടെ അധീനതയിലുള്ള കമ്പനി അക്കൗണ്ടുകളെ മരവിപ്പിച്ചത് റദ്ദു ചെയ്യാന്‍ സൗദി അറേബ്യന്‍ മോണിറ്ററി അഥോറിട്ടി (സാമ) ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. വ്യക്തികളുടെ അക്കൗണ്ടുകളാണ് മരവിപ്പിക്കുക. കമ്പനികളുടെ പ്രവര്‍ത്തനം നിശ്ചലമാവാതിരിക്കാനാണ് അവയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാത്തതെന്ന് സാമ അറിയിച്ചു. ഈ കമ്പനികള്‍ സൗദിക്കകത്തും പുറത്തും നടത്തുന്ന പണമിടപാടുകള്‍ക്ക് തടസ്സങ്ങളോ നിയന്ത്രണമോ ഉണ്ടാവില്ല.
അതേ സമയം രാജ്യത്തെ നിയമം അനുസരിച്ച് കമ്പനികള്‍ക്കുള്ള എല്ലാ അവകാശങ്ങളും വകവച്ച് നല്‍കാന്‍ സൗദി കിരീടാവകാശി അഴിമതി വിരുദ്ധ സമിതിയുടെ തലവനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. അഴിമതിക്കെതിരെയുള്ള പോരാട്ടം രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ ശക്തി പകരുമെന്ന് അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക സമിതി വിലയിരുത്തി. അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്തിയതിന് ഇതിനകം 500 പേര്‍ കസ്റ്റഡിയിലായിട്ടുണ്ടെന്ന് ന്യയോര്‍ക് ടൈംസ് റിപോര്‍ട്ട് ചെയ്തു.
'നേരത്തെ തുടങ്ങേണ്ട നടപടിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇപ്പോള്‍ ആരംഭിച്ചത്. മുന്‍ ഭരണാധികാരികളൊന്നും ഇതുവരെ രാജ കുടുംബാംഗങ്ങള്‍ക്കെതിരേ കാര്യമായ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ചരിത്രം തിരുത്തി എഴുതി പുതിയൊരു സൗദി അറേബ്യ സ്ഥാപിക്കുകയാണ് അദ്ദേഹം നടത്തി കൊണ്ടിരിക്കുന്നത്.
ആയിരകണക്കിനു സ്ഥാപനങ്ങളാണ് നൂറുകണക്കിന് വരുന്ന  രാജകുടുംബാഗങ്ങള്‍ നിയമപരമായും അല്ലാതെയും നടത്തി കൊണ്ടിരിക്കുന്നത്. ഇതിന് അറുതി വരുമെന്നും രാജ്യം പുതിയ സാമ്പത്തിക മാറ്റം കൈവരിക്കും- അറ്റ്‌ലാന്റിക് എന്ന അമേരിക്കന്‍ പത്രം റിപോര്‍ട്ട് ചെയ്തു.
അമീര്‍ മന്ത്രിമാരും മന്ത്രിമാരും വന്‍ തോതില്‍ വിദേശങ്ങളില്‍ പണം നിക്ഷപിച്ചിട്ടുണ്ട്. രാജ്യത്തിനു പുറത്തുള്ള മില്ല്യന്‍ കണക്കിനു ഡോളറിന്റെ അനധികൃത നിക്ഷേപം മുഹമ്മദ് ബിന്‍ സല്‍മാന്‍ തിരിച്ചു കൊണ്ട് വരുമെന്നും അത് രാജ്യത്തിന്റെ വികസനത്തിനു ഉപകരിക്കുമെന്നും പത്രം സൂചിപ്പിച്ചു.
Next Story

RELATED STORIES

Share it