thrissur local

അളഗപ്പനഗര്‍ മേഖലയിലെ പോസ്റ്റോഫിസുകളുടെ പ്രവര്‍ത്തനം നിലച്ചിട്ട് ഒരുമാസം

പുതുക്കാട്: ഇന്റര്‍നെറ്റ് മോഡത്തിന്റെ തകരാര്‍ മൂലം അളഗപ്പനഗര്‍ മേഖലയിലെ പോസ്‌റ്റോഫീസുകളുടെ പ്രവര്‍ത്തനം നിലച്ചത് ജനങ്ങള്‍ക്ക് ദുരിതമായി മാറി. ഫോണ്‍ ബില്ലുകളും, സേവിങ്ങ്‌സ്, ഇന്‍ഷൂറന്‍സ്, റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങ് തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇതോടെ മുടങ്ങിയിരിക്കുകയാണ്.
ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള ഈ പ്രദേശത്ത് മണി ഓര്‍ഡര്‍ അയയ്ക്കുന്നതിനോ സ്വീകരിക്കാനോ കഴിയാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ ഫെബ്രുവരി 17നാണ് വോള്‍ട്ടേജ് വ്യതിയാനം മൂലം പോസ്‌റ്റോഫീസിലെ ഇന്റര്‍നെറ്റ് മോഡം തകരാറിലായത്. ഹൈദരാബാദില്‍നിന്ന് മോഡം വരുത്തിയെങ്കിലും ഇന്റര്‍നെറ്റ് പുനസ്ഥാപിക്കാനായില്ല. അളഗപ്പനഗര്‍ പോസ്‌റ്റോഫീസിനു കീഴിലുള്ള വരാക്കര, വട്ടണാത്ര പോസ്‌റ്റോഫീസുകളുടേയും പ്രവര്‍ത്തനം ഇതുമൂലം നിലച്ചിരിക്കുകയാണ്.
ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ അളഗപ്പനഗര്‍ പോസ്‌റ്റോഫീസില്‍ നിന്നൊരു ജീവനക്കാരനെ പുതുക്കാട് പോസ്‌റ്റോഫീസിലയച്ചാണ് സേവനങ്ങള്‍ നടത്തുന്നത്.
വകുപ്പ്തലത്തില്‍ ഇത് അനുവദനീയമല്ലെങ്കിലും ജനങ്ങളുടെ പ്രശ്‌ന പരിഹാരത്തിന് ഒരാശ്വാസമാകുന്നുണ്ട്. മാസങ്ങളായി വലഞ്ഞ നാട്ടുകാര്‍ തിരുവനന്തപുരത്തെ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിനുള്‍പ്പെടെ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it