thrissur local

അളഗപ്പനഗര്‍ പഞ്ചായത്തില്‍ കുടിവെള്ളമില്ലാതെ നൂറോളം കുടുംബങ്ങള്‍ ദുരിതത്തില്‍

പുതുക്കാട്: അളഗപ്പനഗര്‍ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ കുടിവെള്ളം ലഭിക്കാതെ വലയുന്നു. മൂന്നു ആഴ്ചയായി കുടിവെള്ളം കിട്ടാതായതോടെ ഗ്രാമപ്പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി.
വരന്തരപ്പിള്ളി കലവറകുന്ന് പമ്പ് ഹൗസില്‍ പമ്പിംഗ് നിലച്ചതാണ് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടാന്‍ കാരണം. പഞ്ചായത്തിലെ പാലക്കുന്ന്, വരാക്കര, തെക്കേക്കര, കാളക്കല്ല് തുടങ്ങിയ മേഖലകളിലെ ജനങ്ങളാണ് കുടിവെള്ളമില്ലാതെ വലയുന്നത്.
കുറുമാലി പുഴയില്‍ വെള്ളം ഇല്ലാത്തതു മൂലമാണ് പമ്പിംഗ് നിര്‍ത്തിവെച്ചതെന്ന് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. കാരിക്കുളം മണ്‍ചിറയുടെ നിര്‍മാണം നടക്കുന്നതിനാല്‍ ചിമ്മിനി ഡാമില്‍ നിന്നു വെള്ളം തുറന്നുവിടാത്തതാണ് പുഴയില്‍ വെള്ളം ഇല്ലാതായത്. ചിറയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതിനു ശേഷം മാത്രമേ ഡാം തുറന്നു വിടാന്‍ കഴിയുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു.
എന്നാല്‍ ഇറിഗേഷന്‍ വകുപ്പിന്റെ അനാസ്ഥയാണ് പമ്പിംഗ് നിര്‍ത്തിവെക്കുന്നതിനും കുടിവെള്ള ക്ഷാമത്തിന് കാരണമായതെന്നും ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍ ആരോപിച്ചു. കാരിക്കുളം ചിറയുടെ നിര്‍മാണം പൂര്‍ത്തിയായി തുടങ്ങിയിട്ടും പുഴയില്‍ വെള്ളം നിറഞ്ഞിട്ടും പമ്പിംഗ് നടത്താത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഗ്രാമപഞ്ചായത്തംഗങ്ങള്‍ കുറുമാലി പുഴയിലെ മണ്‍ചിറകള്‍ സന്ദര്‍ശിച്ചത്. എത്രയും വേഗം കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് അധികൃതരോട് ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it