Flash News

അല്‍ ശബാബിന്റെ റിക്രൂട്ടിങ് വീഡിയോയില്‍ ഡൊണാള്‍ഡ് ട്രംബും

അല്‍ ശബാബിന്റെ റിക്രൂട്ടിങ് വീഡിയോയില്‍ ഡൊണാള്‍ഡ് ട്രംബും
X
trump

ന്യൂയോര്‍ക്ക്: അല്‍ ഖ്വെയ്ദയുടെ സഖ്യ സംഘടനയായ സോമാലിയയിലെ അല്‍ ശബാബിന്റെ റിക്രൂട്ടിങ് വീഡിയോയില്‍  അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചും പരാമര്‍ശം.അല്‍ ശബാബ് സംഘടനയിലേക്ക് ആളെ ചേര്‍ക്കാന്‍ വേണ്ടി ഇവര്‍ പുറത്ത് വിട്ട വീഡിയോയിലാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പ്രസ്താവനകളടങ്ങിയ ക്ലിപ്പിങ്ങുകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരോടും
മുസ്‌ലിംകളോടും അല്‍ശബാബില്‍ ചേരണമെന്ന് വീഡിയോയില്‍ പറയുന്നു. രാജ്യത്തേക്കുള്ള മുസ്‌ലിങ്ങളുടെ പ്രവേശനം നിരോധിക്കണമെന്ന് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ






[related]

പ്രസ്താവിച്ചിരുന്നു. ഇതിന്റെ  ക്ലിപ്പിങാണ് ശബാബിന്റെ വീഡിയോയില്‍ ഉള്ളത്. രാജ്യത്ത് വര്‍ണ്ണവിവേചനവും മുസ്‌ലിങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങളും വര്‍ധിച്ചിരിക്കുകയാണ്. ഇതിന് അവസാനമുണ്ടാക്കാന്‍ അല്‍ ശബാബ് സംഘടനയില്‍ ചേരണമെന്ന് വീഡിയോയില്‍ ആവശ്യപ്പെടുന്നു. 51 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ കഴിഞ്ഞ ദിവസമാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.
Next Story

RELATED STORIES

Share it