അല്‍ നുസ്‌റ ഫ്രണ്ട് കമാന്‍ഡര്‍ സിറിയയില്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: അല്‍ഖാഇദയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന നുസ്‌റ ഫ്രണ്ടിന്റെ പ്രമുഖ കമാന്‍ഡര്‍ സിറിയയില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ലിഡില്‍ബില്‍ നടന്ന ആക്രമണത്തിലാണ് അബ്ദുല്‍മുഹ്‌സന്‍ അല്‍ ഷറായിഖ് എന്ന സന്‍ഫി അല്‍ നസര്‍ കൊല്ലപ്പെട്ടത്. സൗദി പൗരനാണ് ഇയാള്‍. വ്യോമാക്രമണം നടത്തിയത് ആരാണെന്നു വ്യക്തമായിട്ടില്ലെന്ന് സിറിയന്‍ യുദ്ധം നിരീക്ഷിക്കുന്ന മനുഷ്യാവകാശ സംഘടന പറഞ്ഞു. ദനയില്‍ വാഹനം ഓടിച്ചുപോവുന്നതിനിടെയാണ് ഇയാള്‍ക്കും മറ്റു രണ്ടു കമാന്‍ഡര്‍മാര്‍ക്കുമെതിരേ വ്യോമാക്രമണം നടന്നത്. മരണം നുസ്‌റ ഫ്രണ്ട് സ്ഥിരീകരിച്ചു. 2004 മുതല്‍ സൗദിയുടെയും അമേരിക്കയുടെയും പ്രമുഖ കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ഷറായിഖ്.
Next Story

RELATED STORIES

Share it