Life Style

അല്‍ നുസ്‌റ ഫ്രണ്ടും ലബ്‌നാനും തടവുകാരെ കൈമാറി

ബെയ്‌റൂത്ത്: കഴിഞ്ഞ വര്‍ഷം സിറിയന്‍ അതിര്‍ത്തിയിലെ ആര്‍സലില്‍ നിന്നു തട്ടിക്കൊണ്ടുപോയ ലബ്‌നാന്‍ സൈനികരെ സിറിയയിലെ അല്‍ഖാഇദ എന്നറിയപ്പെടുന്ന അല്‍ നുസ്‌റ ഫ്രണ്ട് ലബനീസ് സര്‍ക്കാരിനു കൈമാറി. ഖത്തറില്‍ നിന്നുള്ള ഇടനിലക്കാരുടെ സഹായത്തോടെ 16 ലബനീസ് സുരക്ഷാ സൈനികരെയും പോലിസുകാരെയുമാണ് അല്‍നുസ്‌റ ഫ്രണ്ട് വിട്ടയച്ചത്.
ഒരു സ്ത്രീയടക്കം 13 തടവുകാരെ ലബ്‌നാനും വിട്ടയച്ചു. അല്‍ നുസ്‌റ ഫ്രണ്ടിനോടു നന്ദിയറിയിക്കുന്നതായി കൈമാറ്റത്തിനു ശേഷം മോചിപ്പിക്കപ്പെട്ട ഒരു സൈനികന്‍ അല്‍ജസീറയോടു പറഞ്ഞു. സന്നദ്ധസംഘടനയായ ലബനീസ് റെഡ് ക്രോസ് കൈമാറ്റത്തിനു സാക്ഷ്യം വഹിച്ചു. തങ്ങള്‍ കൊലപ്പെടുത്തിയ ഒരു സൈനികന്റെ മൃതശരീരമാണ് അല്‍നുസ്‌റ ഫ്രണ്ട് ആദ്യഘട്ടത്തില്‍ കൈമാറിയത്. മുഹമ്മദ് ഹമിയ എന്ന സൈനികന്റെ മൃതദേഹം ആര്‍സലില്‍ ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ആര്‍സലിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് ഇപ്പോള്‍ വിട്ടയച്ച 16 സൈനികരടക്കം 18 പേരെ അല്‍ നുസ്‌റ ഫ്രണ്ട് തട്ടിക്കൊണ്ടുപോയത്. മാസങ്ങളായുള്ള ചര്‍ച്ചകള്‍ക്കു ശേഷമാണ് വിട്ടയയ്ക്കല്‍. തീവ്രവാദികളെ ലബ്‌നാനിലേക്കു കടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ ജുമാന ഹമായെത്, ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ മുന്‍ ഭാര്യ സജ ദുലൈമി, കഴിഞ്ഞ ജൂണില്‍ ഇവര്‍ ജന്മം നല്‍കിക പെണ്‍കുഞ്ഞ് എന്നിവരും ലബ്‌നാന്‍ സര്‍ക്കാര്‍ വിട്ടയച്ചവരില്‍ പെടും.
Next Story

RELATED STORIES

Share it