thrissur local

അല്‍-അമീന്‍ സ്‌കൂളില്‍ എന്‍എസ്എസ് ഗ്രീന്‍ പ്രോട്ടോകോള്‍; പ്രതിജ്ഞയെടുത്തു

കേച്ചേരി: അല്‍ അമീന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ 'ഗ്രീന്‍ പ്രോട്ടോകോള്‍' പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ ഗ്ലാസുകള്‍ ഉപയോഗിക്കില്ലെന്ന് പതിജ്ഞ ചെയ്തു.
പകരം 150ഓളം സ്റ്റീല്‍ ഗ്ലാസുകള്‍ വാങ്ങുകയും മീറ്റിങുകള്‍ക്കും മറ്റു പരിപാടികള്‍ക്കും ഉപയോഗിച്ചു തുടങ്ങുകയും ചെയ്തു. ഡിസ്‌പോസിബിള്‍ ഗ്ലാസ്സുകളിലെ പ്ലാസ്റ്റിക് ആവരണം ചൂടുള്ള ചായയും മറ്റും മൂലം ഉരുകി ഉണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങളും അവ കത്തിക്കുമ്പോഴുണ്ടാകുന്ന പരിസര മലിനീകരണവും തിരിച്ചറിഞ്ഞ വിദ്യാര്‍ഥികളും അധ്യാപകരും ഒരു പുതിയ തീരുമാനമെടുക്കുകയായിരുന്നു.
ഇനി മുതല്‍ കാംപസില്‍ പ്ലാസ്റ്റിക് ഗ്ലാസുകള്‍ ഉപയോഗിക്കില്ല. പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം നിറുത്തി പകരം മഷിപ്പേനകള്‍ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെ പറ്റി ബോധവല്‍ക്കരണം നടന്നു വരികയാണ്.
പ്രവര്‍ത്തനങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍ സുജ ഫ്രാന്‍സിസ്, പിടിഎ പ്രസിഡന്റ് കെ എം ഷറഫുദ്ദീന്‍, പ്രോഗ്രാം ഓഫിസര്‍ ഷിജൊ വി കെ, കോര്‍ഡിനേറ്റര്‍ ലിന്റൊ വടക്കന്‍, കിറ്റൊ പി ടി, നിഷിത സി നേതൃത്വം നല്‍കി. ചൂണ്ടല്‍ പഞ്ചായത്തിലെ വിവിധ സംഘടനകള്‍ക്കും മറ്റും സൗജന്യമായി സ്റ്റീല്‍ ഗ്ലാസുകള്‍ ഉപയോഗിക്കുവാന്‍ ലഭിക്കുന്നതായിരിക്കും.
Next Story

RELATED STORIES

Share it