അല്‍ഷിഫ ആശുപത്രി 100 കോടി മുതല്‍ മുടക്കുന്നു

കൊച്ചി: പൈല്‍സ് ചികില്‍സാ രംഗത്ത് എറണാകുളം അല്‍ ഷിഫ ആശുപത്രി 100 കോടി രൂപ മുതല്‍ മുടക്കുന്നു. ഈ രോഗത്തിന് നൂതനമായ ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ലേസര്‍ ചികില്‍സയാണ് കഴിഞ്ഞ 14 വര്‍ഷമായി അല്‍ ഷിഫ ആശുപത്രിയില്‍ നടക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏഴായിരത്തോളം രോഗികളെ ചികില്‍സിച്ച ആശുപത്രി ദുബയ്, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ സെന്ററുകള്‍ തുടങ്ങി.
അല്‍ ഷിഫ എജ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റും അല്‍ ഷിഫ ആശുപത്രിയുമായി ചേര്‍ന്ന് കഴിഞ്ഞ 10 വര്‍ഷമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പൈല്‍സ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി വര്‍ഷം തോറും നിര്‍ധനരായ 1400 രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ചികില്‍സ ലഭ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ക്യത്യതയോടെ ചികില്‍സ നല്‍കി പൈല്‍സ് രഹിത സമൂഹത്തെ സ്യഷ്ടിക്കാന്‍ അല്‍ ഷിഫ ആഗ്രഹിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. അല്‍ ഷിഫ ഇന്റര്‍നാഷനല്‍ പ്രോക്ടോളജി ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് റിസര്‍ച്ച് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടതായും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it