Flash News

അല്‍വര്‍ ആള്‍ക്കൂട്ടക്കൊല: തെറ്റു പറ്റിയെന്ന് എഎസ്‌ഐ, പോലിസ് കടമ നിര്‍വഹിച്ചെന്ന് ബിജെപി എംപി

അല്‍വര്‍ ആള്‍ക്കൂട്ടക്കൊല: തെറ്റു പറ്റിയെന്ന് എഎസ്‌ഐ, പോലിസ് കടമ നിര്‍വഹിച്ചെന്ന് ബിജെപി എംപി
X
ജയ്പുര്‍: രാജസ്ഥാനിലെ അല്‍വറില്‍ പശുവിനെ കൊണ്ട് പോകുന്നതിനിടെ ഹരിയാന സ്വദേശിയെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ തെറ്റുപറ്റിയെന്ന് പോലിസ് എഎസ്‌ഐ. 'ഞാന്‍ തെറ്റു ചെയ്തു. എന്നെ ശിക്ഷിക്കൂ, അല്ലെങ്കില്‍ എന്നോടു ക്ഷമിക്കൂ...' എന്ന പറഞ്ഞുള്ള റാംഗഢ് സ്‌റ്റേഷന്‍ എഎസ്‌ഐ മോഹന്‍ സിങ്ങിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.





മര്‍ദനത്തിനിരയായ അക്ബര്‍ ഖാനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് വൈകിയെന്നു വ്യക്തമായ സാഹചര്യത്തില്‍ ഒരു അസി. സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. മൂന്നു കോണ്‍സ്റ്റബിള്‍മാരെ വെറും കാവല്‍ ജോലിയിലേക്കു മാറ്റി.
ഇരുപത്തിയെട്ടുകാരനായ അക്ബറിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ രാജസ്ഥാന്‍ പൊലീസ് നിയോഗിച്ച നാലംഗ സമിതിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണു നടപടി.
അതിനിടെ പൊലീസിനെ സംരക്ഷിക്കാന്‍ ബിജെപി എംപി രംഗത്തെത്തി. എംപിയായ സിആര്‍ ചൗധരിയാണ് പൊലീസ് അവരുടെ കടമ നിര്‍വഹിച്ചെന്നും മാധ്യമങ്ങളാണു തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന ആരോപണവുമായി രംഗത്തെത്തിയത്.
ജൂലൈ 21നു രാവിലെ 12.41നായിരുന്നു ആള്‍ക്കൂട്ട മര്‍ദനമുണ്ടായത്. പൊലീസ് 1.15നു സ്ഥലത്തെത്തി. സംഭവം നടന്നതിന് ആറു കിലോമീറ്റര്‍ മാത്രം ദൂരെയുള്ള ആശുപത്രിയിലേക്കു പൊലീസ് അക്ബറുമായെത്തിയതാകട്ടെ പുലര്‍ച്ചെ നാലിനും. അതിനിടയില്‍ മരണം സംഭവിക്കുകയും ചെയ്തു. പൊലീസ് അലംഭാവത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു. സ്ഥലത്തെത്തിയ പൊലീസും അക്ബര്‍ ഖാനെ മര്‍ദിച്ചതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ ധര്‍മേന്ദ്ര യാദവ്, പരംജീത് സിങ്, നരേഷ് സിങ് എന്നീ പ്രദേശവാസികള്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.
Next Story

RELATED STORIES

Share it