kasaragod local

അല്‍ത്താഫ് വധശ്രമം: മുഖ്യപ്രതി അറസ്റ്റില്‍



കാസര്‍കോട്:സുഹൃത്തിനൊപ്പം ഫാസ്റ്റ് ഫുഡ് കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ചൂരിയിലെ അല്‍ത്താഫിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. കറന്തക്കാട് ശിവാജി നഗറിലെ സന്ദീപിനെ(26)യാണ് അറസ്റ്റു ചെയ്തത്. അക്രമം നടത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്ന സന്ദീപിനെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചതായിരുന്നു. മറ്റൊരു പ്രതിയായ ശ്രീജിത്തും പോലിസ് പിടിയിലായിട്ടുണ്ട്. ഇനി ഒരു പ്രതിയെ കൂടി പിടികിട്ടാനുണ്ടെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ 19ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.
Next Story

RELATED STORIES

Share it