thiruvananthapuram local

അല്‍ത്താഫിന്റെ മരണംആശുപത്രി അധികൃതര്‍ക്കെതിരേ സമഗ്ര അന്വേഷണം നടത്തണമെന്ന്

തിരുവനന്തപുരം: എഐവൈഎഫ് നെടുമങ്ങാട് ടൗണ്‍ ലോക്കല്‍ കമ്മിറ്റി പ്രസിഡന്റ് അല്‍ത്താഫിന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ എസ്പി ഫോര്‍ട്ട് ആശുപത്രി അധികൃതര്‍ക്കെതിരേ സമഗ്ര അന്വേഷണം നടത്തണമെന്ന് എഐവൈഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വാഹന അപകടത്തില്‍ പരിക്കേറ്റ അല്‍ത്താഫിനെ ആദ്യം ചികില്‍സിച്ചത് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലായിരുന്നു. അവിടത്തെ പരിശോധനയില്‍ ആന്തരിക അവയവങ്ങള്‍ക്ക് പരിക്കുകള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ ആരംഭിച്ചത്. 39 ദിവസത്തെ ചികില്‍സയില്‍ അല്‍ത്താഫിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് ഡോക്ടര്‍മാര്‍ വീട്ടുകാരെ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ പെട്ടെന്ന് ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് മരണവും സംഭവിച്ചു. ആന്തരിക അവയവങ്ങള്‍ തകരാറിലായതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. എന്നാല്‍ സ്വകാര്യ ആശുപത്രിയിലെ ചികില്‍സയിലുണ്ടായ പിഴവാണ് മരണകാരണമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ അധികൃതര്‍ തയ്യാറാവണമെന്നും കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജില്ലാ പ്രസിഡന്റ് എ എസ് ആനന്ദകുമാര്‍, സെക്രട്ടറി അരുണ്‍ കെ എസ് പ്രസ്താവനയില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it