അല്‍ജീരിയന്‍ നാവികസേനാ കപ്പല്‍ കൊച്ചിയില്‍
BY Sumeera SMR20 Feb 2016 8:32 PM GMT
Sumeera SMR20 Feb 2016 8:32 PM GMT
കൊച്ചി: അല്‍ജീരിയന്‍ നാവികസേനാ കപ്പലായ എല്‍ ഫത്തേ കൊച്ചിയിലെത്തി. കമാന്‍ഡിങ് ഓഫിസര്‍ ലെഫ്റ്റനന്റ് കേണല്‍ അബാദ അബ്ദേ ലത്തീഫ്, സീനിയര്‍ ഓഫിസര്‍ കേണല്‍ ബെല്ഹോരി ജിലോല്, റിയര്‍ അഡ്മിറല്‍ ആര് ബി പണ്ഡിറ്റ് എന്നിവ—രുടെ നേതൃത്വത്തിലാണ് കപ്പല്‍ കൊച്ചിയിലെത്തിയത്. ദക്ഷിണ മേഖലാ നാവികസേന ആസ്ഥാനത്തെത്തിയ കപ്പലിനും നാവിക ഉദ്യോഗസ്ഥര്‍ക്കും ദക്ഷിണമേഖല നാവിക മേധാവി റിയര്‍ അഡ്മിറല്‍ ആര് ബി പണ്ഡിറ്റിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. തുടര്‍ന്ന് ദക്ഷിണ നാവികസേനയുടെ വിവിധ പരിശീലന കേന്ദ്രങ്ങള്‍ അല്‍ജീരിയന്‍ സംഘം സന്ദര്‍ശിച്ചു. ഇന്ത്യന്‍ നാവികസേന അംഗങ്ങളുമായി കപ്പലിനുള്ളില്‍ വച്ച് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി. 28 ഓഫിസര്‍മാര്‍ ഉള്‍പ്പെടെ 141 പേരാണ് അല്‍ജീരിയന്‍ സംഘത്തിലുണ്ടായിരുന്നത്.
Next Story
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT